ശ്രീകണ്ഠാപുരം: കശുമാങ്ങ ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദി പ്പിക്കാൻ ഉപാധികളോടെ ലൈസൻസ് നൽകാൻ തീരുമാനം. സാമ്പത്തികകാര്യ സബജക്ട് കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അംഗീകരിച്ചതോടെയാണ് പദ്ധതി യാഥാർഥ്യമാകുന്നത്. പദ്ധതിക്ക് അന്തിമാനുമതിയായി.
പദ്ധതിക്കായി പോരാട്ടം നട ത്തിയയാളാണ് ഇപ്പോഴത്തെ പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി. ബാങ്ക് മുഖേനയാണ് ഈ പദ്ധതി സർക്കാറിനുമുന്നിൽ എത്തുന്നത്. കാഞ്ഞിരക്കൊല്ലിയിൽ 4 ഏക്കർ സ്‌ഥലവും മുത്താറിക്കുളത്ത് ഒരു
ഏക്കർ സ്‌ഥലവും പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് വാങ്ങിയത് ഈ ലക്ഷ്യത്തോടെയാണ്.
എല്ലാ തടസ്സങ്ങളും നീങ്ങിയാൽ ഈ സീസണിൽ തന്നെ ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ തയാറാണെന്ന് ടി.എം.ജോഷി അറിയിച്ചു. ഇത്തരത്തിൽ ഉൽ പാദിപ്പിക്കുന്ന മദ്യം ബിവറേജസ്
കോർപറേഷൻ മുഖേന വിപണനം ചെയ്യാനാണ് ആലോചന.
മദ്യത്തിന്റെ വിലയും നികുതിയും നികുതി വകുപ്പ് നിശ്ചയിക്കും. 2023-24 സംസ്‌ഥാന ബജറ്റിൽ ഇതിനുള്ള നിർദേശം ഉണ്ടായിരു എന്നെങ്കിലും ചട്ടങ്ങൾ ഉണ്ടാക്കിയിരുന്നില്ല.
വർഷങ്ങളായുള്ള ആവശ്യം
കശുവണ്ടി സീസണിൽ വീണ് നശിക്കുന്ന കശുമാങ്ങയിൽ നിന്ന് ഗോവൻ ഫെനി പോലുള്ള മദ്യം ഉൽപാദിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കർഷകർക്ക് ഇതു പുതിയ വരുമാനമാർഗമാകുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം. കൈതച്ചക്ക, വാഴപ്പഴം എന്നിവയും വീര്യം കുറഞ്ഞ മദ്യത്തിനായി ഉപയോഗിക്കാം. കശുമാങ്ങ സംഭരിക്കാനും സംസ്ക്കരിക്കാനും ആയിരക്കണക്കിന് തൊഴിലാളികൾ വേണം. 10000 പേർക്ക് പ്രത്യക്ഷമായി തന്നെ ഈ മേഖലയിൽ തൊഴിൽ ലഭി ക്കുമെന്നാണ് കണക്കുകൂട്ടൽ.






























