Thursday, November 19, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

അംബാസമുദ്രം കസ്റ്റഡി പീഡനം, ഒടുവില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട് ചെയാൻ അനുമതി നൽകി തമിഴ്നാട് സർക്കാർ

by Kerala News Web Desk 04
November 11, 2023
in INDIA
0 0
A A
അംബാസമുദ്രം കസ്റ്റഡി പീഡനം, ഒടുവില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട് ചെയാൻ അനുമതി നൽകി തമിഴ്നാട് സർക്കാർ
Share on WhatsappShare on FacebookShare on TwitterShare on Telegram

ചെന്നൈ: അംബാസമുദ്രം കസ്റ്റഡി പീഡനകേസില്‍ ഒടുവില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട് ചെയാൻ അനുമതി നൽകി തമിഴ്നാട് സർക്കാർ. എഎസ്പി ബൽവീർ സിംഗിനെതിരായ നടപടിക്കാണ് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച്‌ പത്തിനാണ് അതിക്രൂരമായ കസ്റ്റഡി പീഡനം നടന്നത്. പ്രായപൂർത്തിയാകാത്തവർക്ക് അടക്കം മർദനം നേരിടുകയും വായിൽ കല്ലുകൾ കുത്തിനിറച്ച ശേഷം കവിളത്തടിക്കുകയും ഐപിഎസ് ഉദ്യോഗസ്ഥന്‍ പ്രതികളുടെ ജനനേന്ദ്രിയത്തിൽ മർദ്ദിക്കുകയും കട്ടിംഗ് പ്ലയെർ കൊണ്ട് പ്രതികളുടെ പല്ലുകൾ പറിച്ചെടുക്കുന്നതടക്കമുള്ള അതിക്രമങ്ങളാണ് ഏറെ വിവാദമായ കസ്റ്റഡി പീഡനത്തില്‍ നടന്നത്.

ഐപിഎസ് ലോബിയുടെ സമ്മർദം കാരണമാണ് സർക്കാർ തീരുമാനം വൈകിയതെന്നാണ് സൂചന. ഏപ്രില്‍ മാസത്തില്‍ ഉദ്യോഗസ്ഥനെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ഗുരുതരമായ ആക്രമണത്തിനിരയായ സുഭാഷ് എന്നയാളുടെ പരാതിയിലായിരുന്നു ഇത്. ഐപിസി323, 324, 326, 501(1) അടക്കമുള്ള വകുപ്പുകളാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത്. നേരക്കെ തമിഴ്നാട് ഡിജിപി സി ശൈലേന്ദ്രബാബു കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. പി അമുധ ഐഎഎസിന്റെ ഇടക്കാല റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയായിരുന്നു കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്.
സർക്കാര്‍ ഐപിഎസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ ശ്രമം നടത്തുന്നതായി രൂക്ഷ വിമർശനം ഉയരാന്‍ കേസ് തമിഴ്നാട്ടില്‍ കാരണമായിരുന്നു. 2020 ബാച്ച് ഐപിഎസ് ഓഫീസറായ ബൽവീർ സിംഗിനെ കേസിന് പിന്നാലെ സസ്പെന്‍ഡ് ചെയ്തിരുന്നു. അംബാസമുദ്രം സബ് ഡിവിഷനിൽ എഎസ്പി ആയിരുന്ന സമയത്തായിരുന്നു ഉദ്യോഗസ്ഥന്റെ അതിക്രമം. കുറ്റവാളികളെന്ന് സംശയിക്കുന്ന 15 പേരുടെ പല്ലുകള്‍ പറിച്ചെടുത്തെന്നാണ് കേസ്. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി വന്നതിന് പിന്നാലെ അന്വേഷണ സംഘം ഉദ്യോഗസ്ഥനെതിരായ കുറ്റപത്രം സമർപ്പിക്കും. കസ്റ്റഡി പീഡനത്തിനിരയായ പന്ത്രണ്ടോളം പേരുടെ മൊഴികളും ശാസ്ത്രീയ പരിശോധനകളും പൂർത്തിയായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പല്ല് നഷ്ടപ്പെട്ടവർ ചികിത്സ തേടാതിരുന്നത് കേസിന്റെ അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. ഇതോടെ തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു സംഘം ഡോക്ടർമാരുടെ സഹായം അന്വേഷണ സംഘം തേടിയിരുന്നു. കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായവർ എഎസ്പി ബല്‍വീര്‍ സിംഗിന്റെ ക്രൂരതകളെ കുറിച്ച് പറഞ്ഞത് വലിയ വിവാദമാണ് സംസ്ഥാനത്തുണ്ടാക്കിയത്. വിക്രമസിംഗപുരം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ വേദ നാരായണന്‍ കടുത്ത ആരോപണങ്ങളാണ് എഎസ്പിക്കെതിരെ ഉന്നയിച്ചത്. കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് ചെവി മുറിവേല്‍പ്പിക്കുകയും പല്ലുകള്‍ നീക്കം ചെയ്യുകയും ചെയ്‌തെന്ന് 49കാരനായ വേദ നാരായണന്‍ ആരോപിച്ചത്. വിക്രമസിംഗപുരം സ്റ്റേഷനിലെ സിസിടിവി സ്ഥാപിക്കാത്ത മുറിയില്‍ വച്ചായിരുന്നു മര്‍ദ്ദനവും പീഡനവും. എഎസ്പിയെ കൂടാതെ എസ്‌ഐ മുരുകേശനും ആറു പൊലീസുകാരും സംഭവസമയത്ത് മുറിയിലുണ്ടായിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കുടുംബവിഷയത്തില്‍ പരാതിയില്‍ ചോദ്യം ചെയ്യാനാണ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ കൊടുംക്രിമിനലിനെ പോലെയാണ് എഎസ്പി പെരുമാറിയത്. വാര്‍ധക്യസഹജരോഗങ്ങളുണ്ടെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ പൊലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. സംസാരം ഹിന്ദിയിലായതിനാല്‍ എഎസ്പി പറയുന്നത് മനസിലായിരുന്നില്ല. രണ്ടു പേപ്പറുകളില്‍ ഒപ്പും കയ്യടയാളവും രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതെന്നും അതില്‍ എന്താണ് എഴുതിയതെന്ന് അറിയില്ലെന്നും വേദ നാരായണന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്
INDIA

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി
INDIA

‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി

November 18, 2026
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം
INDIA

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം

November 17, 2026
ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു
INDIA

ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു

November 14, 2026
സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.
INDIA

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.

November 14, 2026
‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്
INDIA

‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്

November 14, 2026
രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ
INDIA

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ

November 6, 2026
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
INDIA

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം

November 6, 2026
ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു
INDIA

ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു

November 3, 2026
Next Post
ഭൂമി ഏറ്റെടുക്കലിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് ദില്ലി ചീഫ് സെക്രട്ടറി നരേഷ് കുമാറിനെതിരെ പരാതി

ഭൂമി ഏറ്റെടുക്കലിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് ദില്ലി ചീഫ് സെക്രട്ടറി നരേഷ് കുമാറിനെതിരെ പരാതി

എയര്‍ ഇന്ത്യക്കെതിരെ ഭീഷണി, അന്വേഷണം ആരംഭിച്ച്‌ കാനഡ

എയര്‍ ഇന്ത്യക്കെതിരെ ഭീഷണി, അന്വേഷണം ആരംഭിച്ച്‌ കാനഡ

MSME- DFO യും  പീപ്പിള്‍സ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന  മാനേജ്‌മന്റ് ഡെവലപ്പ്മെന്റ് പ്രോഗ്രാം നവംബർ 20 മുതൽ 25 വരെ

MSME- DFO യും പീപ്പിള്‍സ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന മാനേജ്‌മന്റ് ഡെവലപ്പ്മെന്റ് പ്രോഗ്രാം നവംബർ 20 മുതൽ 25 വരെ

1,00,000 ഇന്ത്യക്കാർക്ക് തൊഴിൽ നല്കാൻ തായ്‌വാൻ

1,00,000 ഇന്ത്യക്കാർക്ക് തൊഴിൽ നല്കാൻ തായ്‌വാൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

November 18, 2026
മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

November 18, 2026
ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

November 18, 2026
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

November 18, 2026
ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist