മെൽബൺ : ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവൻസിന്റെ ആഭിമുഖ്യത്തിൽ മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരൻ ശ്രീ. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ജൂലൈ 19,20,21 തീയതികളിൽ ലൈവ് മ്യൂസിക്കൽ കൺസെർട്ട് സിഡ്‌നി, ബ്രിസ്‌ബെയ്ൻ, മെൽബൺ എന്നിവിടങ്ങളിൽ അരങ്ങേറുന്നതാണ്. ഇതാധ്യമായാണ് സ്റ്റീഫൻ ദേവസിയുടെ മുഴുവൻ ബാൻഡ് സംഘം ഓസ്ട്രേലിയയിലേക്ക് വരുന്നത്.
വിരലുകളിൽ മായാജാലം തീർക്കുന്ന അദ്ദേഹത്തിന്റെ സ്വദേശം പാലക്കാടാണ്. വളരെ ചെറുപ്പത്തിൽ തന്നെ തൻ്റെ കരിയർ ആരംഭിച്ച അദ്ദേഹം ലോകമെമ്പാടുമുള്ള സ്റ്റേജുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്.
ജീസസ് യൂത്ത് മൂവ്‌മെൻ്റിൻ്റെ മ്യൂസിക്കൽ ഔട്ട്‌റീച്ചായ റെക്‌സ്‌ബാൻഡിലെ സ്ഥിരം ബാൻഡ് അംഗങ്ങളിൽ ഒരാളാണ് അദ്ദേഹം. 2002-ൽ കാനഡയിൽ നടന്ന ലോക യുവജനദിന പ്രകടനത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് മുൻപിൽ അദ്ദേഹം ബാൻഡിനൊപ്പം പരിപാടി അവതരിപ്പിച്ചു. അക്കാലത്ത്, ഇന്ത്യയിൽ നിന്ന് ക്ഷണിക്കപ്പെട്ട ഒരേയൊരു കത്തോലിക്ക ബാൻഡായിരുന്നു അത്. ഡിഫറൻ്റ് വൈബ്സ് എന്ന ജനപ്രിയ റെക്‌സ്ബാൻഡ് മെലഡികളുടെ ഒരു ഇൻസ്ട്രുമെൻ്റൽ പതിപ്പ് സ്റ്റീഫൻ ഒരുക്കിയിട്ടുണ്ട്.
പിയാനിസ്റ്റ്, കീറ്റാരിസ്റ്റ്, കീബോർഡിസ്റ്റ്,കമ്പോസർ, അറേഞ്ചർ, സംഗീത സംവിധായകൻ എന്നീ മേഖലകളിൽ തന്റെ കഴിവുകൾ തെളിയിച്ച അദ്ദേഹത്തിന്റെ മായാജാല പ്രകടനം ജൂലൈ 19,20,21 തീയതികളിൽ കണ്ണും മനസ്സും നിറച്ച് കാണുന്നതിനായി നമുക്ക് തയ്യാറെടുക്കാം.































