തമിഴ്നാട്ടിൽ നിന്നും ഓസ്ട്രേലിയ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമിച്ച 260 ടൺ അരിയാണ് കസ്റ്റംസ് പിടിച്ചത്. തമിഴ്നാട്ടിൽ നിന്നും ഉപ്പെന്ന വ്യാജേന വല്ലാർപാടത്ത് എത്തിച്ച കണ്ടെയ്നറുകളിൽ നടത്തിയ പരിശോധനയിലാണ് ഉപ്പുചാക്കുകൾക്കിടയിൽ ബസുമതി അരിയുടെ പാക്കറ്റുകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവിധ കണ്ടൈനറുകളിൽ നിന്നായി 260 ടണ്ണോളം വരുന്ന ബസുമതി അരി പിടിച്ചെടുത്തത്. ബസുമതി അരിയുടെ പായ്ക്കറ്റുകൾ കണ്ടെയ്നറുകളിൽ നിറച്ചതിനുശേഷം അതിനു മുകളിലായി ഉപ്പ് ചാക്കുകൾ നിരത്തുകയായിരുന്നു. പരിശോധനയിൽ ഉപ്പ് ചാക്കുകൾക്കടിയിൽ നിന്നും ബസുമതി അരിയുടെ പായ്ക്കറ്റുകൾ കണ്ടെത്തി.
നിലവിൽ ബസുമതി അരി വിദേശത്തേക്ക് കയറ്റി അയക്കുന്നത് നിയമ൦ മൂല൦ നിരോധിച്ചിട്ടുണ്ട്.ഇന്ത്യയിൽ നിന്നു൦ വിദേശത്തേയ്ക്ക് കയറ്റി അയക്കുന്ന ബസുമതി അരിയുടെ അളവിലു൦ നിയന്ത്രണ൦ ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി അരികയറ്റി അയക്കുന്നതിന് നിയമം അനുവദിക്കുന്നില്ല. എന്നാൽ ഇടനിക്കാർ കർഷകരിൽ നിന്ന് ശേഖരിക്കുന്ന അരി വൻ തുകയ്ക്ക് വിദേശത്തേക്ക് കയറ്റി അയച്ച് കൊള്ള ലാഭം കൊയ്യുന്നു. ഇത് തടയുന്നതിനുവേണ്ടിയാണ് ബസുമതി അരിയുടെ കയറ്റുമതിയിൽ നിയന്ത്രണവു൦ നിരോധനവു൦ ഏർപ്പെടുത്തിയത്. എന്നാൽ ഇന്ത്യൻ വിപണിയിലെ മൂല്യ വർദ്ധിത ഉൽപന്നങ്ങൾ നിയമങ്ങൾ കാറ്റിൽ പറത്തി ഇടനിലക്കാരിലൂടെ അനധികൃതമായി വിദേശത്തേയ്ക്ക് കടത്തുന്നുണ്ട്. അത്തരത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച അരിയാണ് പിടികൂടിയത്. മട്ടയരിക്കു൦ ഉപ്പിനു൦ ഈ നിയമം ബാധകമല്ല. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ബസുമതിയരിക്ക് വൻ ഡിമാന്റാണ്. ഇത് മുന്നിൽ കണ്ടാണ് അനധികൃതമായി അരികടത്താൻ ശ്രമിച്ചത്.































