മധ്യപൂർവ രാജ്യങ്ങളിലെ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഇവിടങ്ങളിലെ ഓസ്ട്രേലിയൻ പൗരന്മാരെ രാജ്യം തിരിച്ചു വിളിച്ചു. എംബസികളിൽ നിന്ന് ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ച ഓസ്ട്രേലിയ അത്യാവശ്യം ജീവനക്കാരെ അതതു രാജ്യങ്ങളിൽ നിലനിർത്തി.ഇവിടെയുള്ള ഓസ്ട്രേലിയക്കാരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിനാണ്. കഴിയുന്നത്ര ആളുകൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നു തിരിച്ചു വരണമെന്നും അതാണ് സുരക്ഷിതമെന്ന് ഓസ്ട്രേലിയ പൗരന്മാരോടു നിർദേശിച്ചു.മടങ്ങാൻ ഒരുപാട് കാത്തിരിക്കരുത്, ചിലപ്പോഴിത് അവസാന അവസരമാവും. മിഡിൽ ഈസ്റ്റിൽ 1.15 ലക്ഷം ഓസ്ട്രേലിയക്കാരുണ്ട്. ഇതിൽ 2600 പേർ മടങ്ങിയെത്തി.































