Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ലോകത്തിലാദ്യമായി 100 ദിവസത്തിലധികം പൂർണമായും കൃത്രിമഹൃദയം ഘടിപ്പിച്ച ഓസ്ട്രേലിയൻ പൗരൻ ആശുപത്രിവിട്ടു

by Kerala News Web Desk 04
March 13, 2025
in AUSTRALIA
0 0
A A
ലോകത്തിലാദ്യമായി 100 ദിവസത്തിലധികം പൂർണമായും കൃത്രിമഹൃദയം ഘടിപ്പിച്ച ഓസ്ട്രേലിയൻ പൗരൻ ആശുപത്രിവിട്ടു
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: ലോകത്തിലാദ്യമായി 100 ദിവസത്തിലധികം പൂർണമായും കൃത്രിമഹൃദയം ഘടിപ്പിച്ച ഓസ്ട്രേലിയൻ പൗരൻ ആശുപത്രിവിട്ടു. ന്യൂ സൗത്ത് വെൽസിലെ നാൽപതുകാരനാണ് 100 ദിവസത്തിന് ശേഷം ആശുപത്രി വിട്ടത്. കഴിഞ്ഞ നവംബറിലാണ് സിഡ്‌നിയിലെ സെൻ്റ് വിൻസെൻ്റ് ആശുപത്രിയിൽ ആറ് മണിക്കൂർ നീണ്ട ശാസ്ത്രകൃയയിലൂടെ കൃത്രിമ ഹൃദയം വെച്ച് പിടിപ്പിച്ചത്. ഇതോടെ ഓസ്ട്രേലിയയിൽ പൂർണ കൃത്രിമ ഹൃദയം ലഭിച്ച ആദ്യത്തെയും ലോകത്തിലെ ആറാമത്തെയും വ്യക്തിയായി ഈ ഓസ്ട്രേലിയക്കാരൻ മാറി.

ആഴ്ച‌കളോളം ഐസിയുവിലും വാർഡിലുമായി ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ മാസമാണ് അദ്ദേഹം ആശുപത്രിവിട്ടത്. ടൈറ്റനിയം കൊണ്ട് നിർമിച്ച ചെറുയന്ത്രം ഒരു പമ്പ് ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവർത്തങ്ങൾ നടത്തുകയാണ് ചെയ്യുക. രോഗിക്ക് ദാതാവിൻ്റെ ഹൃദയം ലഭിക്കുന്നതുവരെ ഹൃദയത്തിന്റെ പ്രവർത്തങ്ങൾ കൃത്രിമ ഹൃദയം നിർവഹിച്ചുകൊള്ളും. മാർച്ച് ആദ്യം ഈ രോഗിക്ക് ദാതാവിൽ നിന്നും ഹൃദയം ലഭിച്ചിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓസ്ട്രേലിക്കാരനായ ഡോ. ഡാനിയേൽ ടിംസ് ആണ് കൃത്രിമ ഹൃദയം കണ്ടുപിടിച്ചത്. ക്വീൻസ്ലാൻഡിൽ ജനിച്ച ഡോ. ഡാനിയേൽ ടിംസ് കണ്ടുപിടിച്ച ബിവാക്കർ ടോട്ടൽ ആർട്ടിഫിഷ്യൽ ഹാർട്ട്, യു.എസ്-ഓസ്ട്രേലിയൻ കമ്പനിയായ ബിവാക്കറാണ് വികസിപ്പിച്ചെടുത്തത്. ലോകത്തിലെ ആദ്യത്തെ ഇംപ്ലാൻ്റ് ചെയ്യാവുന്ന റോട്ടറി ബ്ലഡ് പമ്പാണിത്. ഈ ഉപകരണം ആരോഗ്യകരമായ ഹൃദയത്തിൻ്റെ സ്വാഭാവിക രക്തപ്രവാഹം നടത്താൻ പ്രാപ്തമാണ്. മാഗ്‌നറ്റിക് ലെവിറ്റേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂർണമായി മനുഷ്യ ഹൃദയത്തിന് പകരമായി പ്രവർത്തിക്കാൻ കഴിയും. ദാതാവിന്റെ ഹൃദയം ലഭ്യമാകുന്നതുവരെ രോഗികളെ ജീവനോടെ നിലനിർത്തുന്നതിനുള്ള ഒരു പാലമായിട്ടാണ് ഉപകരണം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സ്വീകർത്താക്കൾക്ക് ഹൃദയം മാറ്റിവയ്ക്കൽ ആവശ്യമില്ലാതെ തന്നെ അവർക്ക് ഈ ഉപകരണം ഉപയോഗിച്ച് ജീവിക്കാൻ കഴിയുക എന്നതായിരുന്നു ഡോക്‌ടർ ഡാനിയേൽ ടിംസിന്റെ ലക്ഷ്യം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ക്ലിനിക്കൽ പഠനത്തിൻ്റെ പ്രാരംഭ ഘട്ടത്തിലുള്ള ഈ ഇംപ്ലാന്റ്, ഹൃദയാഘാതം, കൊറോണറി ഹൃദ്രോഗം, പ്രമേഹം പോലുള്ള മറ്റ് രോഗങ്ങൾ എന്നിവയ്ക്ക് ശേഷം സാധാരണയായി വികസിക്കുന്നതുമൂലം ബൈവെൻട്രിക്കുലാർ ഹാർട്ട് തകരാറുള്ള രോഗികൾക്കായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. ഹൃദയത്തിന് കേടുപാടുകൾ സംഭവിക്കുകയോ ദുർബലപ്പെടുകയോ ചെയ്യുമ്പോൾ ശരീരത്തിലൂടെ ഫലപ്രദമായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. അയ്യായിരത്തോളം ആളുകളാണ് പ്രതിവർഷം ഹൃദ്രോഗം മൂലം ഓസ്ട്രേലിയയിൽ മരണപ്പെടുന്നത്. പുതിയ കണ്ടുപിടുത്തം ഈ മേഖലയിൽ ഒരു വലിയ വഴിത്തിരിവാകും.

ലോകമെമ്പാടും എല്ലാ വർഷവും 23 ദശലക്ഷത്തിലധികം ആളുകൾക്ക് ഹൃദയസ്തംഭനം അനുഭവപ്പെടുന്നുണ്ടെങ്കിലും 6000 പേർക്ക് മാത്രമേ ദാതാവിൻ്റെ ഹൃദയം ലഭിക്കുന്നുള്ളുവെന്ന് ഓസ്ട്രേലിയൻ സർക്കാർ പറയുന്നു. പദ്ധതി വിപുലീകരണത്തിൻ്റെ ഭാഗമായി ബിവാക്കർ ഉപകരണം വികസിപ്പിക്കുന്നതിനും വാണിജ്യവൽക്കരിക്കുന്നതിനും 50 മില്യൺ ഡോളർ ഓസ്ട്രേലിയൻ സർക്കാർ അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം യു.എസിലാണ് ആദ്യത്തെ അഞ്ച് ഇംപ്ലാൻ്റുകൾ നടന്നത്. എന്നാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് എല്ലാവർക്കും ദാതാവിൻ്റെ ഹൃദയങ്ങൾ ലഭിച്ചിരുന്നു. അവർക്കൊക്കെ ഇംപ്ലാന്റിനും ട്രാൻസ്പ്ലാൻ്റിനും ഇടയിലുള്ള ഏറ്റവും ദൈർഘ്യമേറിയ സമയം 27 ദിവസമായിരുന്നു.

നവംബർ 22 ന് സിഡ്‌നിയിലെ സെൻ്റ് വിൻസെൻ്റ്സ് ആശുപത്രിയിൽ കാർഡിയോതൊറാസിക് ആൻഡ് ട്രാൻസ്പ്ലാന്റ് സർജൻ പോൾ ജാൻസിൻ്റെ നേതൃത്വത്തിൽ ആറ് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ഓസ്ട്രേലിയൻ പൗരന് കൃത്രിമ ഉപകരണം വെച്ചുപിടിപ്പിച്ചത്. ഓസ്ട്രേലിയൻ മെഡിക്കൽ രംഗത്തെ ചരിത്രപരമായ ഒരു നാഴികക്കല്ലിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്ന് ഡോ. ജാൻസ് വ്യക്തമാക്കി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
Next Post
ജോലി ‘പ്രൊഫഷണൽ കാമുകി’, ഒന്നുകാണാൻ ചെലവഴിക്കേണ്ടത് ലക്ഷങ്ങൾ, വെളിപ്പെടുത്തലുമായി യുവതി

ജോലി 'പ്രൊഫഷണൽ കാമുകി', ഒന്നുകാണാൻ ചെലവഴിക്കേണ്ടത് ലക്ഷങ്ങൾ, വെളിപ്പെടുത്തലുമായി യുവതി

തീപിടിച്ച കപ്പലിലുണ്ടായിരുന്നത് 220000 ബാരൽ വിമാന ഇന്ധനം, ക്യാപ്റ്റൻ അറസ്റ്റിൽ, അഗ്നിബാധ നിയന്ത്രണ വിധേയം

തീപിടിച്ച കപ്പലിലുണ്ടായിരുന്നത് 220000 ബാരൽ വിമാന ഇന്ധനം, ക്യാപ്റ്റൻ അറസ്റ്റിൽ, അഗ്നിബാധ നിയന്ത്രണ വിധേയം

172 യാത്രക്കാരുമായി വിമാനം 29000 അടി ഉയരത്തിൽ, എൻജിനിൽ വിറയൽ, എമർജൻസി ലാൻഡിംഗിന് പിന്നാലെ അഗ്നിബാധ

172 യാത്രക്കാരുമായി വിമാനം 29000 അടി ഉയരത്തിൽ, എൻജിനിൽ വിറയൽ, എമർജൻസി ലാൻഡിംഗിന് പിന്നാലെ അഗ്നിബാധ

കൊടും പട്ടിണിയിലേക്കോ ഗാസ, മയമില്ലാതെ ഇസ്രായേൽ

കൊടും പട്ടിണിയിലേക്കോ ഗാസ, മയമില്ലാതെ ഇസ്രായേൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist