കാൻബറ : കാൻബറ സെന്റ് അൽഫോൻസാ ഇടവക സെന്റ് മേരീസ് ഫാമിലി കൂട്ടായ്മ ഓർഗനൈസ് ചെയ്ത രണ്ടാമത് ഇസബെൽ മേരി തോമസ് അവാർഡ് കാൻബറ ഇടവക കമ്മ്യൂണിറ്റിയിൽ 12 ആം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഡാനിയേൽ സജിമോന് ഇടവക വികാരി ഫാ ബിനീഷ് നരിമറ്റത്തിൽ സമ്മാനിച്ചു .ജൂലൈ 3 ദുക്റാന തിരുനാളിലെ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ഈ ചടങ്ങിൽ ഇടവക കൈകാരന്മാര് യൂണിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു .നാട്ടിൽ പാല കരിമ്പനി ചേനംചിറ സജിയുടെയും സോഫിയുടെയും രണ്ട് മക്കളിൽ ഇളയവനാണ് ഡാനിയേൽ.






























