റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : ലോക രക്തദൗത്യ ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നാട്ടുകൂട്ടവും സദാഫ്കോ കമ്പനിയിലെ മലയാളികളുടെ കൂട്ടായ്മയും സംയുക്തമായി ശുമൈസി കിംങ്ങ് സൗദ് മെഡിക്കൽ സിറ്റിയിൽ രക്തദാന ക്യാമ്പ് നടത്തി.ജൂൺ 16ന് വെള്ളിയാഴ്ച രാവിലെ 8:30 മുതൽ വൈകിട്ട് 4 മണിവരെ നടന്ന ക്യാമ്പിൽ നൂറിലേറെ ആളുകൾ പങ്കെടുത്തു.
ക്യാമ്പ് സൗദി ബി ഡി കെ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.പ്രവാസി മലയാളി ഫൌണ്ടേഷൻ ഭാരവാഹികളായ മുജീബ് കായംകുളം ,ഷരീഖ് തൈക്കണ്ടി , മജീദ് കെ പി പതിനാറുങ്ങൾ(ന്യൂസ് 16 ) എന്നിവർ ആശംസകൾ നേർന്നു.
ജംഷാദ്, ഷഫീഖ്,മുഹമ്മദ് ഹാഷിദ്, ഫാസിൽ , ഫാറൂഖ്, മജീദ്‌ചോല, അയ്യൂബ്ഖാൻ, സമീർ, റോഷൻ, നംഷീദ്, ജംനാസ്, അനസ്, സഫ്‌വാൻ, നംഷീദ് സുലൈ, ഫസൽ ഹഖ്, അബ്ദുൽ സലാം, ജോസഫ് എന്നിവർ പങ്കെടുത്തു . മലയാളി കൂട്ടം പ്രസിഡന്റ് ജംഷാദ് സ്വാഗതവും സെക്രട്ടറി ഷഫീഖ് നന്ദിയും പറഞ്ഞു .അനസ് ഷഫീഖ് , ഹാഷിദ്, നംഷീദ് എന്നിവർ ക്യാംപിനു നേതൃത്വം നൽകി.