Wednesday, August 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം; ലേക്‌ഷോർ ആശുപത്രിക്കെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

by Kerala News Web Desk 04
October 3, 2023
in KERALA
0 0
A A
മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം; ലേക്‌ഷോർ ആശുപത്രിക്കെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി:മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നടപടിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍റെ ബെഞ്ച് സ്റ്റേ ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയുള്ള മജിസ്ട്രേറ്റ് കോടതി ഇടപെടല്‍ ചോദ്യം ചെയ്താണ് ആശുപത്രിയും ഡോക്ടര്‍മാരും ഹൈക്കോടതിയെ സമീപിച്ചത്. സംഭവം നടന്ന് 12 വര്‍ഷത്തിന് ശേഷം പരാതിയില്‍ നടപടിയെടുക്കുന്നത് ക്രിമിനല്‍ നടപടി ക്രമത്തിന് വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ജൂണിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി ലേക് ഷോര്‍ ആശുപത്രിക്കെതിരെ കേസെടുത്തത്. ഉടുമ്പൻചോല സ്വദേശി വി ജെ എബിൻ എന്ന 18 കാരൻ മരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ യുവാവിനെ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും കൂടാതെ, യുവാവിന്‍റെ അവയവങ്ങള്‍ വിദേശിക്ക് ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചിരുന്നു. കേസെടുത്തശേഷം പ്രതികൾക്ക് കോടതി സമൻസ് അയക്കുകയും ചെയ്തിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2009 നവംബർ 29 നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്‍ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു. സംഭവത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിലെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർ കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.

IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യുവാവിനെ ചികിത്സയ്ക്കായി എത്തിച്ച രണ്ട് ആശുപത്രികളും, രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്‍റെ നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി. ഇതുകൂടാതെ ഒരു വിദേശിക്ക് അവയവം നൽകിയ നടപടി ക്രമങ്ങളിലും അപാകതയുണ്ടന്നും കോടതി കണ്ടെത്തി.

അതേസമയം ആരോപണങ്ങൾ നിഷേധിച്ച് ലേക് ഷോര്‍ ആശുപത്രി അധികൃതർ രംഗത്തെത്തിയിരുന്നു. മസ്തിഷ്കത്തിന് സ്ഥിരമായി കേട് സംഭവിക്കുന്ന തരത്തിലുള്ള ശക്തമായ മുറിവായിരുന്നു എബിന്‍റെതെന്ന് ആശുപത്രി അവകാശപ്പെട്ടു. കൃത്യമായ ചികിത്സ നൽകിയെന്നും സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ റീട്രിവല്‍ ആന്‍ഡ് ട്രാന്‍സ്പ്ലാറ്റേഷന്‍റെ നിർദേശങ്ങൾ പാലിച്ച്, കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തിയാണ് അവയവദാനം നടത്തിയതെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. പരാതിക്കാരന്‍റെ വാദം മാത്രം കേട്ടാണ് കോടതി നടപടിയെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു
KERALA

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു

August 1, 2026
അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ
KERALA

അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ

August 1, 2026
ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു
KERALA

ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു

August 1, 2026
പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം
KERALA

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

July 31, 2026
കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്
KERALA

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം
KERALA

ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം

July 29, 2026
ലില്ലി അബ്രഹാം (86) നിര്യാതയായി
KERALA

ലില്ലി അബ്രഹാം (86) നിര്യാതയായി

July 23, 2026
മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം
KERALA

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

July 21, 2026
സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ
KERALA

സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

July 21, 2026
Next Post
മമ്മൂട്ടിയെന്ന ‘പടത്തലവൻ’, കളക്ഷനിൽ തൂക്കിയടി; മുന്നും പിന്നും നോക്കാതെ’കണ്ണൂർ സ്ക്വാഡ്’ രണ്ടാം വാരത്തില്‍

മമ്മൂട്ടിയെന്ന 'പടത്തലവൻ', കളക്ഷനിൽ തൂക്കിയടി; മുന്നും പിന്നും നോക്കാതെ'കണ്ണൂർ സ്ക്വാഡ്' രണ്ടാം വാരത്തില്‍

വാക്കുത്തര്‍ക്കം; എറണാകുളത്ത് അമ്മാവൻ മരുമകനെ കുത്തിക്കൊന്നു

വാക്കുത്തര്‍ക്കം; എറണാകുളത്ത് അമ്മാവൻ മരുമകനെ കുത്തിക്കൊന്നു

കരുവന്നൂരിൽ നിക്ഷേപകര്‍ക്ക് പണം നഷ്ടമാകില്ല; ഉത്തരവാദികളുടെ കയ്യിൽ നിന്ന് പണം തിരിച്ച് പിടിക്കുമെന്ന് മന്ത്രി

കരുവന്നൂരിൽ നിക്ഷേപകര്‍ക്ക് പണം നഷ്ടമാകില്ല; ഉത്തരവാദികളുടെ കയ്യിൽ നിന്ന് പണം തിരിച്ച് പിടിക്കുമെന്ന് മന്ത്രി

കനത്തമഴയത്ത് കറണ്ട് പോയി, തോട്ടി ഉപയോഗിച്ച് ലൈനിൽ തട്ടി, കലാശിച്ചത് വൻ ദുരന്തത്തിൽ; ഒരു വീട്ടിൽ 3 മരണം, കണ്ണീർ

കനത്തമഴയത്ത് കറണ്ട് പോയി, തോട്ടി ഉപയോഗിച്ച് ലൈനിൽ തട്ടി, കലാശിച്ചത് വൻ ദുരന്തത്തിൽ; ഒരു വീട്ടിൽ 3 മരണം, കണ്ണീർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും

August 5, 2026
വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം

വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം

August 5, 2026
ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF

ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF

August 5, 2026
ഓഗസ്റ്റ് 13-ന് ഡോക്ടർമാർ പണിമുടക്കിലേക്ക്; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

ഓഗസ്റ്റ് 13-ന് ഡോക്ടർമാർ പണിമുടക്കിലേക്ക്; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

August 5, 2026
കോടികളുടെ നിക്ഷേപവുമായി ആരോഗ്യരംഗം; പുതിയ ബണ്ടബർഗ് ആശുപത്രിയുടെ പണി ഉടൻ ആരംഭിക്കും

കോടികളുടെ നിക്ഷേപവുമായി ആരോഗ്യരംഗം; പുതിയ ബണ്ടബർഗ് ആശുപത്രിയുടെ പണി ഉടൻ ആരംഭിക്കും

August 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist