ദുബായ്: മോഡലിങ്ങിന്‍റെ മറവില്‍ വിദേശത്ത് യുവതികളെ എത്തിച്ച് കൂട്ടബലാത്സംഗം നടത്തിയ കേസില്‍ വെളിപ്പെടുത്തലുമായി ദുബായിലുള്ള പ്രതികള്‍. രണ്ടു മാസത്തോളം ഒരുമിച്ചായിരുന്നു താമസമെന്നും പരാതിക്കാരി ഉള്‍പ്പെട്ടൊരു പ്രശ്നം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് നാട്ടിലെത്തി കേസ് കൊടുത്തതിന് പിന്നിലെന്നും രണ്ടും അഞ്ചും പ്രതികളായ യുവതികള്‍ ന്യൂസിനോട് വ്യക്തമാക്കി. ദുബായില്‍ കേസെടുത്തിരുന്നെങ്കില്‍ സത്യം തെളിഞ്ഞേനെ എന്നും യുവതികള്‍ പറഞ്ഞു.
മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ ഫാഷന്‍ ഷോയില്‍ പങ്കെടുപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച് മുറിയില്‍ പൂട്ടിയിട്ടു, ലഹരി നല്‍കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് കൊച്ചി മരട് പൊലീസെടുത്ത
കേസിലെ എഫ് ഐ ആര്‍. പ്രതിപട്ടികയില്‍ ദുബായിലുള്ള രണ്ട് യുവതികളാണ് ഏഷ്യാനെറ്റ് ന്യൂസിലൂടെ കേസില്‍ ട്വിസ്റ്റുണ്ടെന്ന് അറിയിച്ചത്.





























