ബ്രിസ്ബേൻ: ബ്രിസ്ബേൻ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇടവകയുടെ പെരുന്നാൾ റവ.തോമസ് വർഗീസ് കോറെപ്പിസ്ക്കോപ്പയുടെ മുഖ്യകാർമികത്വത്തിലും ഇടവക വികാരി റവ.ഫാ. ഷിനു ചെറിയാൻ വർഗീസിന്റെ സഹകാർമികത്വത്തിലും നടന്നു.ഇടവകയുടെ പ്രഥമ വികാരി ആയിരുന്ന റവ.തോമസ് വർഗീസ് കോറെപ്പിസ്ക്കോപ്പയെ ആദരിച്ചു.ചടങ്ങിൽ മർത്തമറിയം വനിതാ സമാജം 2022 ലെ പരീക്ഷയിൽ ഒന്നും മൂന്നും റാങ്കിന് അർഹരായ ഡോ. ജിൻസി ഷിനു , സാന്ദ്രാ ഏബ്രഹാം എന്നിവർക്കുള്ള ഉപഹാരം സമ്മാനിച്ചു.
ഇടവകയുടെ കാവൽ പിതാക്കന്മാരായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഐക്കൺ വിതരണത്തിന്റെ ഉദ്ഘാടനം ഇടവാംഗമായ രാജുവിനും കുടുംബത്തിനും നൽകി നിർവഹിച്ചു.ഇടവക വികാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഇടവകയുടെ മുൻ ട്രസ്റ്റി ആൽവിൻ രാജ്, പുതുതായി സ്ഥാനമേറ്റ ട്രസ്റ്റി ഷോജി മത്തായി, ഇടവക സെക്രട്ടറി എന്നിവർ സന്നിഹിതരായിരുന്നു.പെരുന്നാൾ കൺവീനർ എലിസബേത് ഏബ്രഹാം ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ഇടവകയുടെ ആദ്യഫല ലേലവും നടന്നു.