ചങ്ങനാശ്ശേരി :ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുക, ജൂലൈ 3 പൊതു അവധി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതി നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ ചാണ്ടി ഉമ്മൻ എംഎൽഎ യ്ക്കൊപ്പ൦ ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവ സമൂഹത്തോടുള്ള അവഗണന തുടർന്നാൽ ഭാവിയിൽ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയും എന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ ഓർമ്മിപ്പിച്ചു. കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതി നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. മാർത്തോമ്മാശ്ലീഹായുടെ ഓർമ്മ ദിനമായ ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
അതിരൂപത പ്രസിഡൻറ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറെ വീട്ടിൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ജോബ് മൈക്കിൾ, റോജിഎ൦ ജോൺ, മോൻസ് ജോസഫ്, സണ്ണി ജോസഫ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചാണ്ടി ഉമ്മൻ, എം വിൻസെന്റ് അതിരൂപത ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, ജോസ് ജോൺ വെങ്ങാന്തറ, ഫാ.ജയി൦സ് കൊക്കാവയലിൽ, ഫാ. ജോബിൻ ആനക്കല്ലുങ്കൽ, ജിനോ ജോസഫ് കളത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.