ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിലെ ഹിന്ദു പരാമർശങ്ങൾ അടക്കം ഇന്നലെ സ്പീക്കർ രേഖകളിൽ നിന്നും നീക്കി.ബിജെപിയുടെ വിദ്വേഷവുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയ പരാമർശവും ‘ഹിന്ദു’ പരാമർശത്തിനെതിരെ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയും ഇനി രേഖകളുടെ ഭാഗമല്ല. നീക്കിയ ഭാഗങ്ങൾ ലോക്സഭയുടെ നടപടിച്ചട്ടത്തിൽ വരുന്നതല്ലെന്നും അതിനാൽ പുനഃസ്ഥാപിക്കണമെന്നും പറഞ്ഞ് സ്പീക്കർക്ക് രാഹുൽ കത്ത് നൽകി.
നിറയെ ആരോപണങ്ങൾ ഉന്നയിച്ച ഭരണപക്ഷത്തെ അനുരാഗ് ഠാക്കൂറിന്റെ പ്രസംഗത്തിൽ നിന്ന് ഒരു വാക്ക് മാത്രമാണ് ഒഴിവാക്കിയതെന്നും ചൂണ്ടിക്കാട്ടി. ഹിന്ദു മതവിശ്വാസികൾക്ക് എതിരെയല്ല ബിജെപി നേതാക്കളെ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ആരോപണം ഉന്നയിച്ചത് എന്ന് കോൺഗ്രസ് നേതാക്കൾ സഭയ്ക്ക് പുറത്തു പറഞ്ഞു.































