വാഷിങ്ടണ്‍: ലശ്കര്‍-ഇ-ത്വയിബയുടെ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുളള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തടയിട്ട് ചൈന.
യു.എൻ സുരക്ഷാസമിതിയില്‍ ഇന്ത്യയും യു.എസും ചേര്‍ന്നാണ് സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം നടത്തിയത്. 2008ലെ മുംബൈ ഭീകരാക്രമണവുമായി മിറിന് ബന്ധമുണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം.
നേരത്തെയും മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യയും യു.എസും ശ്രമിച്ചിരുന്നു. എന്നാല്‍, അന്നും ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇക്കാര്യം പരാജയപ്പെട്ടത്. ഇന്ത്യയിലേയും യു.എസിലേയും നിയമങ്ങള്‍ അനുസരിച്ച് മിര്‍ ഭീകരവാദിയാണ്. മിറിന്റെ തലക്ക് യു.എസ് അഞ്ച് മില്യണ്‍ ഡോളര്‍വിലയിടുകയും ചെയ്തിരുന്നു.
നേരത്തെ 30ഓളം ഭീകരര്‍ക്കെതിരെ ഫിനാൻഷ്യല്‍ ആക്ഷൻ ടാസ്ക് ഫോഴ്സ് അന്വേഷണം നടത്തണമെന്നുള്ള ഇന്ത്യയുടെ ആവശ്യത്തെ പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുണച്ചിരുന്നു. ഹാഫീസ് സയീദ്, മിര്‍ ഉള്‍പ്പടെയുള്ള ഭീകരര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. പാകിസ്താനില്‍ നിന്നുമുള്ള ഭീകരരെ ആഗോള ഭീകരരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഇതിന് മുമ്ബും ചൈന തടയിട്ടിരുന്നു.