Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ജനസംഖ്യ കൂട്ടാന്‍ പുതിയ നയങ്ങൾ, കടുപ്പിച്ച് ചൈന; ഗര്‍ഭനിരോധന ഉറകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍

by Kerala News Web Desk 04
June 2, 2026
in WORLD
0 0
A A
ജനസംഖ്യ കൂട്ടാന്‍ പുതിയ നയങ്ങൾ, കടുപ്പിച്ച് ചൈന; ഗര്‍ഭനിരോധന ഉറകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ജനനനിരക്ക് കുത്തനെ കുറഞ്ഞതോടെ പ്രതിസന്ധിയിലായ ചൈന, ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ നയങ്ങള്‍ കര്‍ശനമാക്കുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഗര്‍ഭനിരോധന ഉറകളുടെ ബ്രാന്‍ഡായ ഡ്യൂറെക്‌സിന് ചൈനീസ് വിപണിയില്‍ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. പതിറ്റാണ്ടുകളായി ഈ മേഖലയ്ക്ക് നല്‍കിവന്നിരുന്ന നികുതിയിളവുകള്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞതും, ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമാണ് ഡ്യൂറെക്‌സിന്റെ വില്‍പ്പന കുത്തനെ ഇടിയാന്‍ കാരണം.

വില്‍പനയില്‍ വന്‍ ഇടിവ്
ബ്രിട്ടീഷ് കമ്പനിയായ റെക്കിറ്റ് ബെന്‍കീസറിന്റെ മുന്‍നിര ഉല്‍പ്പന്നമാണ് ഡ്യൂറെക്‌സ്. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ചൈനയിലെ ഡ്യൂറെക്‌സിന്റെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനത്തിന്റെ ഇടിവുണ്ടായതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ചൈനയില്‍ 40 ശതമാനത്തിലധികം വളര്‍ച്ച നേടിയിരുന്ന ഡ്യൂറെക്‌സിന് ഇപ്പോഴത്തെ ഈ ഇടിവ് വലിയൊരു ആഘാതമാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കുട്ടികള്‍ വേണം; സബ്‌സിഡിയുമായി സര്‍ക്കാര്‍
ജനനനിരക്ക് കൂട്ടാനുള്ള ചൈനീസ് സര്‍ക്കാരിന്റെ പുതിയ നയങ്ങളാണ് ഡ്യൂറെക്‌സ് പോലുള്ള ബ്രാന്‍ഡുകളെ നേരിട്ട് ബാധിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായിരുന്നിട്ടും, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജനനനിരക്കിലെ കുറവും പ്രായമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ചൈനയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ ജനിച്ചത് 79.2 ലക്ഷം കുട്ടികള്‍ മാത്രമാണ്. 2015-ലെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് പകുതിയിലും താഴെയാണ്. ഇത് മറികടക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. 2016-ല്‍ ഒറ്റക്കുട്ടി നയം അവസാനിപ്പിച്ച ചൈന, 2021-ല്‍ മൂന്ന് കുട്ടികള്‍ വരെ ആകാമെന്ന നിയമം കൊണ്ടുവന്നു. ഇതിനുപുറമെ, മൂന്ന് വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും പ്രതിവര്‍ഷം 3,600 യുവാന്‍ സബ്‌സിഡിയായി നല്‍കുന്ന പുതിയൊരു പദ്ധതിയും കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യം ആരംഭിച്ചിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നികുതിയിളവുകള്‍ റദ്ദാക്കി, പരസ്യങ്ങള്‍ക്കും പൂട്ട്
ഈ പ്രോത്സാഹന നയങ്ങളുടെ ഭാഗമായാണ് ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങള്‍ക്കുള്ള നിയമങ്ങളും സര്‍ക്കാര്‍ മാറ്റിയത്. 1993 മുതല്‍ ഗര്‍ഭനിരോധന ഉറകള്‍ക്ക് നല്‍കിവന്നിരുന്ന മൂല്യവര്‍ദ്ധിത നികുതി ഇളവുകള്‍ ഈ വര്‍ഷം ജനുവരിയോടെ ചൈന പൂര്‍ണ്ണമായും എടുത്തുകളഞ്ഞു. നിലവില്‍ 13 ശതമാനം വാറ്റാണ് ഇതിന് ഈടാക്കുന്നത്.

ഇതിനുപുറമെ ഇത്തരം ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍, ചൈനയിലെ ഏറ്റവും വലിയ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമായ ഡൊയിന്‍, ഗര്‍ഭനിരോധന ഉറകളുടെ ലൈവ് കൊമേഴ്സ് വില്‍പ്പനയ്ക്ക് ഫലത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പരസ്യങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ ചൈനീസ് അധികൃതര്‍ കര്‍ശനമാക്കിയതോടെ ലൈവ് വീഡിയോകളിലൂടെയുള്ള പ്രൊമോഷനുകള്‍ അസാധ്യമായി. പുതിയ നിയമപ്രകാരം, ഇത്തരം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും, മാഗ്‌നിഫൈഡ് സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതിനും, പരസ്യവാചകങ്ങളിലൂടെ ഉപഭോക്താക്കളുമായി സംവദിക്കുന്നതിനും കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഡ്യൂറെക്‌സിന്റെ വില്‍പ്പന ഇടിയാനുള്ള പ്രധാന കാരണം ഈ പരസ്യ നിയന്ത്രണങ്ങളാണ്.

പ്രതിസന്ധി താല്‍ക്കാലികമെന്ന് കമ്പനി
ചൈനീസ് വിപണിയില്‍ ഡ്യൂറെക്‌സിന് പകരം വെക്കാനില്ലാത്ത സ്ഥാനമാണുള്ളത്. വിപണിയുടെ 30 ശതമാനത്തിലധികവും റെക്കിറ്റ് ബെന്‍കീസറിന്റെ കൈകളിലാണ്. വളര്‍ന്നുവരുന്ന വിപണികളില്‍ കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട ബ്രാന്‍ഡ് കൂടിയാണ് ഡ്യൂറെക്‌സ്. വില്‍പന പ്രതീക്ഷിച്ചതിലും വളരെ മോശമാണെന്ന് കമ്പനി സിഇഒ ക്രിസ് ലിക്റ്റ് ഏപ്രിലില്‍ നടന്ന വരുമാന അവലോകന യോഗത്തില്‍ പറഞ്ഞിരുന്നു. നികുതി ഏര്‍പ്പെടുത്തിയതും എതിരാളികളുടെ ശക്തമായ പ്രൊമോഷനുകളുമാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ചൈനയിലെ ഡ്യൂറെക്‌സ് വില്‍പ്പനയിലുണ്ടായ ഇടിവ്, ഉയര്‍ന്നുവരുന്ന മറ്റ് വിപണികളിലെ റെക്കിറ്റ് ബെന്‍കീസറിന്റെ വളര്‍ച്ചയെയും സാരമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം 14.6 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം ആദ്യ പാദത്തില്‍ 7.6 ശതമാനമായി കുറഞ്ഞു. എന്നാല്‍, പരസ്യ നിയന്ത്രണങ്ങള്‍ വളര്‍ച്ചാ നിരക്കിനെ ബാധിച്ചിട്ടുണ്ടെങ്കിലും, ചൈനയില്‍ ഉല്‍പ്പന്നത്തിനുള്ള ആവശ്യകത പൂര്‍ണ്ണമായും തകര്‍ന്നിട്ടില്ലെന്നാണ് റെക്കിറ്റ് ബെന്‍കീസര്‍ കമ്പനിയുടെ ഇപ്പോഴത്തെ വിലയിരുത്തല്‍.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
Next Post
ഇറാന്‍ ആക്രമണത്തില്‍ 20 യു എസ് താവളങ്ങള്‍ക്ക് കനത്ത നാശം, കോടികളുടെ ആയുധങ്ങള്‍ തകര്‍ക്കപ്പെട്ടു

ഇറാന്‍ ആക്രമണത്തില്‍ 20 യു എസ് താവളങ്ങള്‍ക്ക് കനത്ത നാശം, കോടികളുടെ ആയുധങ്ങള്‍ തകര്‍ക്കപ്പെട്ടു

ഓസ്ട്രേലിയയെ വിറപ്പിച്ച് സൂപ്പർ സ്റ്റോം; ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി

ഓസ്ട്രേലിയയെ വിറപ്പിച്ച് സൂപ്പർ സ്റ്റോം; ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി

ഉത്തര ഇസ്രായേലിലെ ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇറാന്‍റെ അന്ത്യശാസനം, ബെയ്റൂട്ടിൽ ആക്രമണം നടത്തിയാൽ കനത്ത തിരിച്ചടി

ഉത്തര ഇസ്രായേലിലെ ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇറാന്‍റെ അന്ത്യശാസനം, ബെയ്റൂട്ടിൽ ആക്രമണം നടത്തിയാൽ കനത്ത തിരിച്ചടി

ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist