അബുജ: നൈജീരിയയില്‍ തെരഞ്ഞെടുപ്പിനുശേഷം ബെന്യു സംസ്ഥാനത്തെ ഗ്രാമങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ മുപ്പതിലേറെ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.
മകുര്‍ദി രൂപത ജസ്റ്റീസ് ആന്‍ഡ് പീസ് കമ്മീഷന്‍(ജെപിസി) ഡയറക്ടര്‍ ഫാ. റെമിജിയുസ് ഇഹ്യുലയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് രൂപതയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ അഗാഗ്ബെ ക്യാന്പിലെ ജീവനക്കാരെ സൈന്യം സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി.
സൈനികരുടെ ആയുധങ്ങളുമായെത്തിയാണ് ഫുലാനി ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. അധികൃതരുടെ സഹായം ഫൂലാനി ഭീകരര്‍ക്കു ലഭിച്ചെന്ന് സംശയിക്കുന്നതായി ഫാ. റെമിജിയുസ് പറഞ്ഞു.
ഫെബ്രുവരി 23നും മാര്‍ച്ച് ഒന്നിനും ഇടയിലാണ് ആക്രമണമുണ്ടായത്. ട്യോപാവ്, അന്‍വാസ്, ഗ്രാമങ്ങളിലായിരുന്നു രൂക്ഷമായ ആക്രമണം. ഏഴ് ഗ്രാമങ്ങളില്‍ ക്രൈസ്തവര്‍ കൂട്ടക്കൊലയ്ക്കിരയായി. ക്രൈസ്തവരെ പുറത്താക്കി കൂടുതല്‍ ഗ്രാമങ്ങള്‍ ഫൂലാനി ഭീകരര്‍ പിടിച്ചെടുത്തു.