ആകാശത്ത് അപൂർവ്വ വിസ്മയ കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കാൻ പോവുകയാണ് ഏപ്രിൽ മാസം. വാനനിരീക്ഷകരിലും ജ്യോതിശാസ്ത്രജ്ഞരിലും മാത്രമല്ല എല്ലാവരിലും കൌതുകവും അമ്പരപ്പും ഉണർത്തുന്ന കാഴ്ചയുടെ വസന്തമാണ് സംഭവിക്കാൻ പോകുന്നത്. ‘മദർ ഓഫ് ഡ്രാഗൺസ്’ എന്നുവിളിക്കുന്ന പച്ച നിറത്തിലുള്ള വാൽനക്ഷത്രം മുതൽ സമ്പൂർണ സൂര്യഗ്രഹണം വരെ വരെ വൻ കോസ്മിക് വിസ്മയങ്ങളാണ് ഈ മാസം സംഭവിക്കാനിരിക്കുന്നത്.