ദില്ലി: ദില്ലിയിൽ നാണക്കേടായി വീണ്ടും പീഡനം. കിഴക്കൻ ദില്ലിയിലെ പാണ്ഡവ് നഗറിൽ 4 വയസുക്കാരിയെ ട്യൂഷൻ ടീച്ചറിന്റെ സഹോദരൻ ബലാത്സഗം ചെയ്തു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവമറിഞ്ഞ് പ്രതിയുടെ വീടിനു പുറത്ത് നിരവധി പേർ പ്രതിഷേധിച്ചു. വാർത്ത അറിഞ്ഞ് നാട്ടുകാര്‍ നടത്തിയ പ്രതിഷേധം വൻസംഘർഷത്തിലേക്ക് നയിച്ചു. ട്യൂഷൻ സെന്‍ററിന് സമീപത്തെ കാറുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാരുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ദില്ലിയിലെ ട്യൂഷൻ സെന്ററിൽ എത്തിയ 4 വയസ്സുകാരി ടീച്ചർ ഇല്ലാത്ത സമയത്താണ് പീഡനത്തിനിരയായത്. കരഞ്ഞ് കൊണ്ട് വീട്ടിൽ വന്ന പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ട്യൂഷന്‍ ടീച്ചറിന്‍റെ സഹോദരനാണ് ക്രൂരത കാട്ടിയതെന്ന് പെൺകുട്ടി വീട്ടുകാരെ അറിയിച്ചു. പീഡന വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടി മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് മാതാപിതാക്കൾ പൊലീസില്‍ പരാതി നൽകി.



























