Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

വനിതാ ഫുട്ബോള്‍ ലോകകപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ആതിഥേയ രാജ്യമായ ന്യൂസിലന്‍ഡില്‍ വെടിവയ്പ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു

by Kerala News Web Desk 04
July 20, 2023
in WORLD
0 0
A A
വനിതാ ഫുട്ബോള്‍ ലോകകപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ആതിഥേയ രാജ്യമായ ന്യൂസിലന്‍ഡില്‍ വെടിവയ്പ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു
Share on WhatsappShare on FacebookShare on TwitterShare on Telegram

ഒൻപതാമത് ഫിഫ വനിതാ ലോകകപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് ന്യൂസിലൻഡിലെ ഓക്‌ലന്‍ഡിലുണ്ടായ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.പോലീസുകാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റു. ഓക്‌ലൻഡ് നഗരത്തില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. എന്നാല്‍ ടൂര്‍ണമെന്റിന് മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്‌കിൻസ് അറിയിച്ചു.

ന്യൂസിലൻഡിലെ പ്രധാന വ്യാവസായിക കേന്ദ്രമായ ഓക്‌ലൻഡിലെ പണിനടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലായിരുന്നു സംഭവം. കെട്ടിടത്തിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ട് പോലീസ് എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. വെടിയുതിര്‍ത്തുകൊണ്ട് കെട്ടിടത്തിനുള്ളിലെ ലിഫ്റ്റിലേക്ക് കയറുകയായിരുന്നു. പ്രതിയെ കീഴടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തി.വെടിവയ്‌പ്പുണ്ടായതിന് പിന്നാലെ പോലീസിന്റെയും സായുധ സേനയുടെയും വലിയ സന്നാഹമാണ് നഗരത്തില്‍ സുരക്ഷയ്ക്കായി തമ്ബടിച്ചിരിക്കുന്നത്. വെടിവയ്പ്പ് നടന്നതിന്റെ സമീപത്തായിരുന്നു അമേരിക്കയുടെ ദേശീയ വനിതാ സോക്കര്‍ ലീഗ് മേധാവി ടറ്റ്യാന ഹെന്നിക്ക് താമസിച്ചിരുന്നത്. ”പോലീസ് കാറുകളുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഉടൻ തന്നെ പോലീസുകാരെത്തി മുറിവിട്ടിറങ്ങരുതെന്ന് നിര്‍ദേശിച്ചു. ഇപ്പോള്‍ സുരക്ഷിതയാണ്” – ടറ്റ്യാന പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വെടിവയ്പ്പിനെ തീവ്രവാദ പ്രവര്‍ത്തനമായി കാണേണ്ടതില്ലെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്‌കിൻസ് പറഞ്ഞു. തുടര്‍ ഭീഷണികളോ അപകടസാധ്യതയോ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന് കാരണമായതെന്താണെന്ന് മനസിലായിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.വനിതാ ലോകകപ്പിനെത്തിയിട്ടുള്ള ഫിഫ ഉദ്യോഗസ്ഥരും ഫുട്ബോള്‍ ടീമംഗങ്ങളും സുരക്ഷിതരാണെന്ന് ഓക്‌ലൻഡ് മേയര്‍ അറിയിച്ചു. ഈഡൻ പാര്‍ക്കില്‍ വച്ചുനടക്കുന്ന ആദ്യ മാച്ചില്‍ ന്യൂസിലൻഡും നോര്‍വെയുമാണ് ഏറ്റുമുട്ടുന്നത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കളി നടക്കുന്ന സ്റ്റേഡിയങ്ങളില്‍ സുരക്ഷ ഉറപ്പാക്കാൻ കൂടുതല്‍ സേനയെ വിന്യസിച്ചു. ന്യൂസിലൻഡും ഓസ്‌ട്രേലിയയും ചേര്‍ന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
Next Post
ഫ്ലോറിഡയിലെ വാള്‍മാര്‍ട്ടിലുണ്ടായ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

ഫ്ലോറിഡയിലെ വാള്‍മാര്‍ട്ടിലുണ്ടായ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി കവർച്ച: തൃശ്ശൂർ സ്വദേശിയെ എൻഐഎ പിടികൂടി

ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി കവർച്ച: തൃശ്ശൂർ സ്വദേശിയെ എൻഐഎ പിടികൂടി

ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ല കേരളത്തിൽ; ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനവും കേരളം തന്നെ: നീതി ആയോഗ്

ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ല കേരളത്തിൽ; ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനവും കേരളം തന്നെ: നീതി ആയോഗ്

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ നീക്കണം: സോഷ്യൽ മീഡിയ കമ്പനികളോട് കേന്ദ്ര സർക്കാർ

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ നീക്കണം: സോഷ്യൽ മീഡിയ കമ്പനികളോട് കേന്ദ്ര സർക്കാർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist