Sunday, July 19, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയിൽ ഏത് പ്രായം മുതൽ കുട്ടികൾക്ക് ജോലി ചെയ്യാൻ അനുവാദമുണ്ട്?

by Kerala News Web Desk 04
April 25, 2023
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയിൽ ഏത് പ്രായം മുതൽ കുട്ടികൾക്ക് ജോലി ചെയ്യാൻ അനുവാദമുണ്ട്?
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ കുട്ടികൾക്ക് ജോലി ചെയ്യുന്നതിനായി പല നിയന്ത്രണങ്ങളും ബാധകമാണ്.പ്രായപരിധി സംബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ താഴെ കൊടുത്തിരിക്കുന്നു.

വിക്ടോറിയ
വിക്ടോറിയയിൽ 15 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ജോലിക്കെടുക്കുന്നതിനായി തൊഴിലുടമകൾ പെർമിറ്റ് എടുക്കേണ്ടതുണ്ട്.11 വയസ് തികഞ്ഞിട്ടുള്ള കുട്ടികൾക്ക് ചില തരത്തിലുള്ള ഡെലിവറി ജോലികൾ ചെയ്യാൻ അനുവാദമുണ്ട്. പരസ്യങ്ങളുടെ ബ്രോഷറുകൾ ലെറ്റർ ബോക്സുകളിൽ വിതരണം ചെയ്യുന്നത് ഒരു ഉദാഹരണമാണ്.റീറ്റെയ്ൽ, ഹോസ്പിറ്റാലിറ്റി രംഗങ്ങളിൽ ജോലി ചെയ്യുന്നതിന് 13 വയസ് തികയണമെന്നാണ് നിയമം.സ്കൂൾ ദിവസങ്ങളിൽ ഒരു ദിവസം പരമാവധി മൂന്ന് മണിക്കൂർ ജോലി ചെയ്യാം. ആഴ്ചയിൽ 12 ഉം.സ്കൂൾ അവധി ദിവസങ്ങളിൽ ഒരു ദിവസം ആറു മണിക്കൂർ വരെ ജോലി ചെയ്യാം. ആഴ്ചയിൽ 30 ഉം.കുട്ടികൾക്ക് രാത്രിയിൽ ജോലി ചെയ്യാൻ നിയന്ത്രണങ്ങളുണ്ട്.മാതാപിതാക്കളോ രക്ഷാധികാരികളോ കുട്ടികളെ കുടുംബ ബിസിനസിൽ തൊഴിലിനെടുക്കുന്ന സാഹചര്യങ്ങളിൽ നിയന്ത്രണങ്ങൾ താരതമ്യേന കുറവാണ്. എന്നിരുന്നാലും സ്കൂൾ സമയത്ത് കുട്ടികളെ റോസ്റ്റർ ചെയ്യാൻ അനുവാദമില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ന്യൂ സൗത്ത് വെയിൽസ്‌
കുട്ടികൾക്ക് ജോലി ചെയ്യുന്നതിന് ന്യൂ സൗത്ത് വെയിൽസിൽ കുറഞ്ഞ പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ എപ്പോൾ ജോലി ചെയ്യാം, എത്ര നേരം ജോലി ചെയ്യാം എന്നിവ സംബന്ധിച്ച് നിബന്ധനകൾ ബാധകമാണ്.സ്കൂളിൽ പോകുന്ന ദിവസങ്ങളിൽ നാല് മണിക്കൂറിൽ കൂടുതൽ കുട്ടികൾക്ക് ജോലി ചെയ്യാൻ അനുവാദമില്ല.അടുത്ത ദിവസം സ്കൂൾ ഉണ്ടെങ്കിൽ രാത്രി ഒൻപതിന് ശേഷം ജോലി ചെയ്യാൻ അനുവാദമില്ല.
സ്കൂൾ പ്രിൻസിപ്പലിന്റെ അനുവാദമില്ലാതെ സ്കൂൾ സമയത്ത് ജോലി ചെയ്യാൻ കുട്ടികൾക്ക് അനുവാദമില്ല.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ക്വീൻസ്ലാൻറ്
ക്വീൻസ്ലാന്റിൽ കുട്ടികൾക്ക് ജോലി ചെയ്യാനുള്ള കുറഞ്ഞ പ്രായപരിധി 13 വയസാണ്.എന്നാൽ ചില വിതരണ ജോലികൾ 11 വയസ് മുതൽ ചെയ്യാം. ന്യൂസ്പേപ്പർ വിതരണം ഒരു ഉദാഹരണമാണ്. കുട്ടികളുടെ മേൽനോട്ടം വഹിക്കേണ്ടതുണ്ട്.സ്കൂൾ ദിവസങ്ങളിൽ ആഴ്ചയിൽ പരമാവധി 12 മണിക്കൂർ ജോലി ചെയ്യാം. സ്കൂൾ ഉള്ള ദിവസങ്ങളിലും അവധി ദിവസങ്ങളിലും വ്യത്യസ്തത സമയ പരിധികൾ ബാധകമാണ്. സ്കൂൾ അവധികാലത്ത് ആഴ്ചയിൽ പരമാവധി 38 മണിക്കൂർ ജോലി ചെയ്യാൻ അനുവാദമുണ്ട്.സ്കൂൾ സമയത്ത് കുട്ടികളെ റോസ്റ്റർ ചെയ്യാൻ തൊഴിലുടമകൾക്ക് അനുവാദമില്ല. രാത്രി പത്തിനും രാവിലെ ആറിനും ഇടയ്ക്ക് കുട്ടികളെ റോസ്റ്റർ ചെയ്യാൻ അനുവാദമില്ല. 11 നും 13 നും ഇടയിൽ പ്രായമുള്ള കുട്ടികളെ വിതരണ ജോലികൾക്കായി റോസ്റ്റർ ചെയ്യുമ്പോൾ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ റോസ്റ്റർ ചെയ്യാൻ അനുവാദമില്ല.എന്റർടെയ്‌ൻമെന്റ്‌ രംഗത്ത് ജോലി ചെയ്യുന്നതിന് പ്രായപരിധി ബാധകമല്ല. എന്നാൽ ഏതെല്ലാം ദിവസം ജോലി ചെയ്യാം, ഏത് സമയത്ത് ജോലി ചെയ്യാം എന്നത് സംബന്ധിച്ച് കുട്ടികളുടെ പ്രായമനുസരിച്ച് നിയന്ത്രണങ്ങൾ ബാധകമാണ്.കുടുംബ ബിസിനസിൽ കുട്ടികളെ ജോലിക്കെടുക്കുന്നതിന് നിയന്ത്രണങ്ങൾ കുറവാണ്. സ്കൂൾ സമയത്ത് റോസ്റ്റർ ചെയ്യാൻ അനുവാദമില്ല.

സൗത്ത് ഓസ്‌ട്രേലിയ
സൗത്ത് ഓസ്‌ട്രേലിയയിൽ കുട്ടികളുടെ ജോലി സംബന്ധിച്ച് കുറഞ്ഞ പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ല.ആറു മുതൽ 16 വയസുവരെയുള്ള കുട്ടികൾക്ക് സ്കൂൾ സമയത്ത് ജോലി ചെയ്യാൻ അനുവാദമില്ല. എന്നിരുന്നാലും 15 ഉം 16 ഉം വയസ് പ്രായമുള്ളവർക്ക് ഇളവിനായി അപേക്ഷിക്കാവുന്നതാണ്.സ്കൂളിനെ ബാധിക്കുന്ന സമയങ്ങളിൽ ജോലി ചെയ്യാൻ അനുവാദമില്ല.

ടാസ്മേനിയ
ടാസ്മേനിയയിൽ കുട്ടികൾക്ക് ജോലി ചെയ്യുന്നതിന് കുറഞ്ഞ പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ല. പ്രത്യേക അനുമതിയില്ലാതെ സ്കൂൾ സമയത്ത് ജോലി ചെയ്യാൻ അനുവാദമില്ല.

വെസ്റ്റേൺ ഓസ്‌ട്രേലിയ
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 15 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് കൂടുതൽ തൊഴിൽ സാധ്യതകൾ. ചുരുക്കം ചില ജോലികളിൽ മാത്രം 15 ന് താഴെയുള്ളവരെ അനുവദിക്കും.10 വയസിനും 12 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് മാതാപിതാക്കളുടെ മേൽനോട്ടത്തോടെ പരസ്യ ബ്രോഷറുകൾ വിതരണം ചെയ്യുന്ന ജോലി ചെയ്യാം. വൈകിട്ട് ഏഴിന് ശേഷവും രാവിൽ ആറിന് മുൻപും ഇതിന് അനുവാദമില്ല.13 നും 14 നുമിടയ്ക്ക് പ്രായമുള്ളവർക്ക് മാതാപിതാക്കളുടെ അനുവാദത്തോടെ റീറ്റെയ്ൽ, ഹോസ്പിറ്റാലിറ്റി രംഗങ്ങളിൽ ജോലി ചെയ്യാം. രാവിലെ ആറിന് മുൻപും വൈകിട്ട് 10 ന് ശേഷവും ജോലി ചെയ്യാൻ അനുവാദമില്ല.മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ ബിസിനസുകളിൽ ജോലി ചെയ്യുന്നതിന് കുട്ടികൾക്ക് പ്രായപരിധി ബാധകമല്ല. അഭിനയ രംഗത്തോ സംഗീത രംഗത്തോ ജോലി ചെയ്യുന്നതിന് കുറഞ്ഞ പ്രായപരിധിയില്ല.പ്രത്യേക അനുമതിയില്ലാതെ സ്കൂൾ സമയത്ത് ജോലി ചെയ്യാൻ അനുവാദമില്ല. കൂടുതൽ വിവരങ്ങൾക്കായി കുട്ടികളുടെ മാതാപിതാക്കൾ സ്കൂൾ അധികൃതരെ ബന്ധപ്പെടേണ്ടതാണ്.

നോർത്തേൺ ടെറിട്ടറി
15 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് നോർത്തേൺ ടെറിട്ടറിയിൽ ജോലി ചെയ്യാൻ അനുവാദമുള്ളത്.
രാവിലെ ആറുമണിക്ക് മുൻപും വൈകിട്ട് 10 ന് ശേഷവും ജോലി ചെയ്യാൻ അനുവാദമില്ല.കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കാവുന്ന ജോലികൾ ചെയ്യാൻ ആവശ്യപ്പെടാൻ അനുവാദമില്ല.

ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിറ്ററി
15 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ലളിതമായ ജോലികൾ ചെയ്യാൻ അനുവാദമുണ്ട്. ക്യാഷ്യർ, ഗാർഡനിംഗ്, മോഡലിംഗ് പോലുള്ള ചില ജോലികൾ ഇതിൽ ഉൾപ്പെടുന്നു.ഈ ജോലികൾ ചെയ്യുന്നതിന് മാതാപിതാക്കളുടെ സമ്മതവും മേൽനോട്ടവും ആവശ്യമാണ്.ആഴ്ചയിൽ 10 മണിക്കൂർ സമയ പരിധി ബാധകമാണ്.സ്കൂൾ അവധിക്കാലത്ത് കൂടുതൽ സമയം ജോലി ചെയ്യുന്നതിനായി മാതാപിതാക്കളുടെയും കുട്ടികളുടെയും സമ്മതം ആവശ്യമാണ്. തൊഴിലുടമകൾ ചൈൽഡ് ആൻഡ് യൂത്ത് പ്രൊട്ടക്ഷൻ സർവീസസിനെ ഏഴ് ദിവസം മുൻപെങ്കിലും അറിയിക്കേണ്ടതുമുണ്ട്.15 വയസും താഴെയും പ്രായമുള്ളവരെ സ്കൂൾ സമയത്ത് റോസ്റ്റർ ചെയ്യാൻ അനുവാദമില്ല. ഈ വിഭാഗത്തിലുള്ളവരെയും മുതിർന്ന കുട്ടികളെയും ഈ സമയത്ത് റോസ്റ്റർ ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ചുരുക്കം സാഹചര്യങ്ങളിൽ മാത്രമാണ് ഇതനുവദിക്കാറുള്ളത്. കുടുംബ ബിസിനസുകളുടെ കാര്യത്തിലും ഇത് ബാധകമാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ചെലവുചുരുക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ലക്ഷക്കണക്കിന് ഓട്ടിസം ബാധിതർ എൻഡിഐഎസിന് പുറത്തേക്ക്
AUSTRALIA

ചെലവുചുരുക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ലക്ഷക്കണക്കിന് ഓട്ടിസം ബാധിതർ എൻഡിഐഎസിന് പുറത്തേക്ക്

July 17, 2026
ഓസ്‌ട്രേലിയയിൽ എംഎസ് മരുന്നുകളുടെ സബ്‌സിഡി തുടരും; ലക്ഷക്കണക്കിന് രോഗികൾക്ക് വലിയ ആശ്വാസം
AUSTRALIA

ഓസ്‌ട്രേലിയയിൽ എംഎസ് മരുന്നുകളുടെ സബ്‌സിഡി തുടരും; ലക്ഷക്കണക്കിന് രോഗികൾക്ക് വലിയ ആശ്വാസം

July 17, 2026
ബിയർ, സിഗരറ്റ്, പൊതുഗതാഗത നിരക്കുകളിൽ മെൽബണും സിഡ്‌നിയും ലോകത്ത് ഒന്നാമത്
AUSTRALIA

ബിയർ, സിഗരറ്റ്, പൊതുഗതാഗത നിരക്കുകളിൽ മെൽബണും സിഡ്‌നിയും ലോകത്ത് ഒന്നാമത്

July 17, 2026
ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു
AUSTRALIA

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

July 16, 2026
കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി
AUSTRALIA

കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

July 16, 2026
മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം
AUSTRALIA

മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

July 16, 2026
ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു
AUSTRALIA

ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

July 16, 2026
മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ
AUSTRALIA

മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

July 16, 2026
ഡാർവിൻ സെന്റ് അൽഫോൻസ പള്ളിയിൽ സംയുക്ത തിരുനാൾ, ആഘോഷങ്ങൾ ജൂലൈ 24 മുതൽ; കൊടിയേറ്റ് 16ന്
AUSTRALIA

ഡാർവിൻ സെന്റ് അൽഫോൻസ പള്ളിയിൽ സംയുക്ത തിരുനാൾ, ആഘോഷങ്ങൾ ജൂലൈ 24 മുതൽ; കൊടിയേറ്റ് 16ന്

July 16, 2026
Next Post
തലസ്ഥാനത്തും പ്രധാനമന്ത്രിയുടെ റോഡ് ഷോ

തലസ്ഥാനത്തും പ്രധാനമന്ത്രിയുടെ റോഡ് ഷോ

പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്നു

പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്നു

അമ്പതാം പിറന്നാള്‍ ദിനത്തില്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്റ്റാന്‍ഡ്

അമ്പതാം പിറന്നാള്‍ ദിനത്തില്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്റ്റാന്‍ഡ്

പി വി ജോസഫിന്റെ ഭാര്യ അന്നാമ്മ ജോസഫ്  അന്തരിച്ചു

പി വി ജോസഫിന്റെ ഭാര്യ അന്നാമ്മ ജോസഫ് അന്തരിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

July 18, 2026
അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

July 18, 2026
ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്

ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്

July 18, 2026
ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ

ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ

July 18, 2026
അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം

അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം

July 18, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist