ബീജിംഗ്: ചൈനയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശത്ത് വമ്ബൻ ഭൂചലനം. 111പേര്‍ മരിച്ചതായാണ് ലഭിക്കുന്ന വിവരം. നിരവധിപേര്‍ക്ക് പരിക്കേറ്റതായും ചൈനീസ് ഔദ്യോഗിക മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ‌്തു.
അനവധി കെട്ടിടങ്ങളും ഭൂകമ്ബത്തില്‍ തകര്‍ന്നടിഞ്ഞു. പ്രാദേശിക സമയം രാത്രി 11.59ന് (തിങ്കളാഴ്‌ച) ഗാൻസു പ്രവിശ്യയിലാണ് ഭൂകമ്ബമുണ്ടായത്.
പ്രകമ്ബനം ഉണ്ടായ ഉടൻ തന്നെ പലരും വീടുകളില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം തെരുവുകളിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം ഏറ്റവും വേഗത്തില്‍ തന്നെ പുരോഗമിക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിം പിംഗ് അറിയിച്ചു. അമേരിക്കൻ ജിയോളജിക്കല്‍ സര്‍വേ പ്രകാരം 6.0 മാഗ്നിറ്റ്യൂഡ് പ്രഭാവമാണ് രേഖപ്പെടുത്തിയത്. ഗാൻസുവിന് പുറമെ ലാൻസൗ, ക്വിൻഹായ്, ഹയിഡോംഗ് എന്നിവിടങ്ങളിലും പ്രകമ്ബനം രേഖപ്പെടുത്തി.
ഭൂകമ്ബ ബാധിത പ്രദേശങ്ങളിലെല്ലാം വൈദ്യുതി, ജല വിതരണം തടസപ്പെട്ടിരിക്കുകയാണ്. മഞ്ഞ് നിറഞ്ഞ് കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌ക്കരമാണെന്ന് സിൻഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനങ്ങളിലെ ഫ്ളാഷ് ലൈറ്റും ടോര്‍ച്ചും മാത്രമാണ് വെളിച്ചത്തിന് നിവിലുള്ള ഉപാധി.
ഭൂകമ്ബം ചൈനയെ സംബന്ധിച്ചിടത്തോളം അസാധാരണമല്ല. ഓഗസ്‌റ്റില്‍ കിഴക്കൻ ചൈനയിലുണ്ടായ ഭൂകമ്ബത്തില്‍ 23പേര്‍ക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. സെപ്‌തംബറില്‍ സിച്ചുവാൻ മേഖലയിലുണ്ടായ തീവ്ര ചലനത്തിലും നൂറിലധികം പേരാണ് മരിച്ചത്.