സിഡ്നി: സിഡ്നിയിലെ മലയാളി സമൂഹത്തിന് ഓണത്തിന്റെ ഐശ്വര്യവും സന്തോഷവും പകർന്ന് എഡ്മണ്ട്സൺ പാർക്ക് മലയാളി ക്ലബ്ബ് (EDMA Club) സംഘടിപ്പിക്കുന്ന ‘പൊന്നോണം 2025’ ഓണാഘോഷം ആഗസ്റ്റ് 23-ന് നടക്കും. (East Hills) വെച്ച് നടക്കുന്ന ഈ വർഷത്തെ ഓണാഘോഷം സംഗീതം, നൃത്തം, ചെണ്ടമേളം തുടങ്ങിയ വിവിധ കലാപരിപാടികളാൽ സമ്പന്നമായിരിക്കും.
മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്മാരായ മാളവിക മേനോൻ, സാംസൺ സിൽവ, ജാസിം ജമാൽ, രേഷ്മ രാഘവേന്ദ്ര എന്നിവർ ഈ വർഷത്തെ പൊന്നോണം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ എത്തിച്ചേർന്നുകഴിഞ്ഞു. ഈസ്റ്റ് ഹിൽസ് ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (East Hills Boys High School, Lucas Road, Panania, Sydney) വെച്ച് ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 7:30 വരെയാണ് ആഘോഷപരിപാടികൾ അരങ്ങേറുക.
ഓണത്തിന്റെ നിറവും പൈതൃകവും വിളിച്ചോതുന്ന പരിപാടികളാണ് എഡ്മ ക്ലബ്ബ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
സിഡ്നിയിലെ മലയാളി സമൂഹത്തിന് ഒരുമിച്ചുകൂടാനും ഓണാഘോഷങ്ങളുടെ സന്തോഷം പങ്കുവെക്കാനുമുള്ള അസുലഭ അവസരമാണിത്. പരമ്പരാഗതമായ ഓണസദ്യയും മറ്റു വിഭവങ്ങളും ആഘോഷങ്ങൾക്ക് കൂടുതൽ മാധുര്യമേകും.
ഈ അടിപൊളി ഓണം ആഘോഷത്തിൽ പങ്കെടുക്കാൻ എല്ലാ മലയാളി സഹൃദയരെയും സംഘാടകർ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി ജസ്റ്റിൻ (0410 874 462), സുനിൽ (0405 125 243) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.






























