ഇന്ന് ഓഗസ്റ്റ് 12 ലോക ഗജദിനം. ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു.
ഏഷ്യൻ ആഫ്രിക്കൻ ആനകളുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായാണ് ലോക ആനദിനം ആരംഭിച്ചത്. കനേഡിയൻ ചലച്ചിത്ര നിര്‍മ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കല്‍ ക്ലാര്‍ക്ക്, തായ്‌ലൻഡിലെ എലിഫന്റ് റീഇൻട്രൊഡക്ഷൻ ഫൗണ്ടഷന്റെ സെക്രട്ടറി ജനറല്‍ ശിവപോര്‍ണ്‍ ദര്‍ദരാനന്ദ എന്നിവര്‍ ചേര്‍ന്നാണ് ഇത് രൂപകല്‍പ്പന ചെയ്തത്. ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്ബിനായുള്ള വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളുമെല്ലാം ആനകളുടെ ജീവന് ഭീഷണി ആയിത്തീര്‍ന്നു. പട്രീഷ്യ സിംസും എലിഫന്റ് റീഇൻട്രഡക്ഷൻ ഫൗണ്ടേഷനും ഓഗസ്റ്റ് 12-ന് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ ദിനാചരണത്തിന് 65-ലധികം വന്യജീവി സംഘടനകളുടെയും ലോകമെമ്ബാടുമുള്ള രാജ്യങ്ങളിലെ നിരവധി വ്യക്തികളുടെയും പിന്തുണയുണ്ട്.