തായ്‌ലൻഡില്‍ നിന്നുള്ള ‘ഇനോകി കൂണുകള്‍’ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.
കൂണിന്റെ ഇറക്കുമതി ചെയ്ത പാക്കറ്റുകളില്‍ രോഗകാരിയായ ലിസ്റ്റീരിയ മോണോസൈറ്റോജെസൻസ് എന്ന ബാക്ടീരിയ അടങ്ങിയതായി കണ്ടെത്തിയെന്ന് മന്ത്രാലയം അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ സെൻട്രല്‍ ഫുഡ് ലബോറട്ടറികളിലെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയത്. തുടര്‍ പരിശോധനകള്‍ക്കും നടപടികള്‍ക്കുമായി മന്ത്രാലയത്തിന്റെ ഭക്ഷ്യ പരിശോധന സംഘത്തെ നിയോഗിച്ചതായി അറിയിച്ചു.