പെർത്ത്: പെർത്തിലെ വൻ വ്യവസായിയു൦ രണ്ട് TAB ഉ൦ സോളാർ റീസൈക്ലിംഗ് പ്ലാന്റുകളു൦ ഉൾപ്പെടെ നിരവധി കമ്പനികളുടെ ഉടമയും വ്യവസായ പ്രമുഖനുമായ ഷിബു ബേബി ജോണിനെതിരെയാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. ആരോപണത്തിൽ കഴമ്പില്ലെന്നു൦ ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഷിബു ബേബി ജോൺ പ്രതികരിച്ചു.
ഒരു പ്രമുഖ മലയാള ദിനപത്രത്തിൽ വന്ന വാർത്തയോട് പ്രതികരിക്കവേ മാധ്യമങ്ങൾ വാർത്തകളുടെ നിജസ്ഥിതി മനസ്സിലാക്കണമെന്ന് ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു.































