ചേലക്കര ജില്ലാ ക്ഷിരകർഷക അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ക്ഷീരകർഷകനായി വ്യവസായി ഗോപു നന്തിലത്തിനെ തിരഞ്ഞെടുത്തു. അത്യുത്‌പാദനശേഷിയുള്ള 75 കറവപ്പശുക്കളിൽ നിന്നായി പ്രതിദിനം
900 ലിറ്റർ പാൽ സംഭരിക്കുന്നുണ്ട്. ഇതിനുപുറമേ, മൂന്നേക്കറിൽ വ്യാപിച്ചുകിടക്കുന്ന തീ റ്റപ്പുൽകൃഷിത്തോട്ടവുമുണ്ട്. സംയോജിത കൃഷിരീതി അവ ലംബിച്ചിരിക്കുന്ന നന്തിലത്ത് ഫാമിൽ പശുക്കളെക്കൂടാതെ ആട്, കോഴി, താറാവ്, മത്സ്യം, ആന എന്നിവയെയും പരിപാലിക്കുന്നുണ്ട്.2022-23 സാമ്പത്തികവർഷത്തിൽ പുഴയ്ക്കൽബ്ലോക്കി ലെ വെളപ്പായ ക്ഷീരസംഘത്തിൽ 1,22,199 ലിറ്റർ പാൽ അളന്നിട്ടുണ്ട്.
മറ്റ് പുരസ്ക്കാര ജേതാക്കൾ: അന്നമനട കുഴിക്കാട്ട് വീട്ടിൽ ലക്ഷ്മി ശിവദാസ് (വനിതാ ക്ഷീര കർഷക), പെരിഞ്ഞനം പാപ്പുള്ളി വീട്ടിൽ ബിന്ദു ഹരിദാസ് (പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ മികച്ച കർഷക), ഇരിങ്ങാ ലക്കുട മുരിയാട് കൊല്ലം പറ മ്പിൽ അഖിൽ ചന്ദ്രൻ (മികച്ച യുവ കർഷകൻ), മാള കൊടവത്തുകുന്ന് കണിച്ചായി വീട്ടിൽ ഹൈഡൻ ആന്റണി (മികച്ച തീറ്റപ്പുൽകൃ ഷിത്തോട്ടം ഉടമ), മായന്നൂർ ക്ഷീരസംഘം (ഏറ്റവും ഗുണ നിലവാരമുള്ള പാൽ സംഭരിച്ച സംഘം), ഒല്ലൂക്കര ബ്ലോക്ക് മാ ന്ദാമംഗലം ക്ഷീര സംഘം (ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ആപ്കോസ് സംഘം), ഇരിങ്ങാലക്കുട ബ്ലോക്കിലെ ആനന്ദപുരം ക്ഷീരസംഘം (ക്ഷീര കർഷകരുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ നടപ്പാക്കി പ്രവർത്തനമികവ് കാഴ്ചവെച്ച
ആപ്‌കോസ് സംഘം). ചേലക്കരയിൽ ക്ഷീരവി കസനവകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ എൻ. വീണയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.






























