ദില്ലി: രാജ്യതലസ്ഥാനമായ ദില്ലി വലിയ പ്രതിഷേധങ്ങളുടെ വേദി കൂടിയാണ്. ദില്ലിയില്‍ പാര്‍ലമെന്‍റ് പരിസരത്ത് പെണ്‍കുഞ്ഞിനെ കൈയിലേന്തി പിതാവ് അലറിവിളിച്ചുകൊണ്ട് പ്രതിഷേധിക്കുന്ന വീഡിയോ ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ആളുകളെ കരയിക്കുകയാണ്. ‘പീഡിപ്പിക്കപ്പെട്ട 5 വയസുകാരിയെയും കൊണ്ട് പാർലമെന്‍റിന് ചുറ്റും അലറി വിളിച്ചുകൊണ്ട് നടക്കേണ്ടി വരുന്ന ഒരു പിതാവിന്‍റെ അവസ്ഥയാണിത്’ എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്. ഒറ്റത്തവണ പോലും കണ്ടുതീര്‍ക്കാന്‍ പറ്റാത്തൊരു സങ്കടക്കാഴ്‌ചയായി ഈ ദൃശ്യങ്ങള്‍ മാറുമ്പോള്‍ കമന്‍റ് ബോക്‌സില്‍ അവരോട് ചേര്‍ന്നുനില്‍ക്കുകയാണ് മനുഷ്യമനസുള്ള എല്ലാവരും. എന്നാല്‍ പ്രചരിക്കപ്പെടുന്നതുപോലെയല്ല ഈ വീഡിയോയുടെ യാഥാര്‍ഥ്യം. ഫേസ്ബുക്കില്‍ സെപ്റ്റംബര്‍ 24-ാം തിയതി ബിജു ജോണ്‍ എന്നയാളാണ് മലയാളം കുറിപ്പോടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ ഒന്നരലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഒരാള്‍ പെണ്‍കുട്ടിയെ എടുത്തുകൊണ്ട് നിലവിളിച്ച് പ്രതിഷേധിക്കുന്നതും സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ എത്തി അവരെ പിടികൂടുന്നതുമാണ് വീഡിയോയില്‍. ദൃശ്യത്തിനൊപ്പമുള്ള കുറിപ്പില്‍ ബിജു ജോണ്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘പീഡിപ്പിക്കപ്പെട്ട 5 വയസുകാരിയേയും കൊണ്ട് പാർലമെന്‍റിന് ചുറ്റും അലറി വിളിച്ചുകൊണ്ട് നടക്കേണ്ടി വരുന്ന ഒരു പിതാവിന്‍റെ അവസ്ഥ… ഈ രാജ്യത്ത് സാധാരണക്കാരന്‍റെ ജീവിതം എങ്ങോട്ടാണെന്നതിന്‍റെ വ്യക്തമായ സൂചനയാണ്… ബേട്ടീ ബച്ചാവോ’. ഫേസ്ബുക്കില്‍ സെപ്റ്റംബര്‍ 24-ാം തിയതി ബിജു ജോണ്‍ എന്നയാളാണ് മലയാളം കുറിപ്പോടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ ഒന്നരലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഒരാള്‍ പെണ്‍കുട്ടിയെ എടുത്തുകൊണ്ട് നിലവിളിച്ച് പ്രതിഷേധിക്കുന്നതും സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ എത്തി അവരെ പിടികൂടുന്നതുമാണ് വീഡിയോയില്‍. ദൃശ്യത്തിനൊപ്പമുള്ള കുറിപ്പില്‍ ബിജു ജോണ്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘പീഡിപ്പിക്കപ്പെട്ട 5 വയസുകാരിയേയും കൊണ്ട് പാർലമെന്‍റിന് ചുറ്റും അലറി വിളിച്ചുകൊണ്ട് നടക്കേണ്ടി വരുന്ന ഒരു പിതാവിന്‍റെ അവസ്ഥ… ഈ രാജ്യത്ത് സാധാരണക്കാരന്‍റെ ജീവിതം എങ്ങോട്ടാണെന്നതിന്‍റെ വ്യക്തമായ സൂചനയാണ്… ബേട്ടീ ബച്ചാവോ’.



























