ബര്‍ലിൻ : ലോകത്തെ നാലാമത്തെയും യൂറോപ്പിലെ ഒന്നാമത്തെയും സാമ്ബത്തികശക്തിയായ ജര്‍മനി സാമ്ബത്തിക മാന്ദ്യത്തില്‍.മാസങ്ങളായി പണപ്പെരുപ്പം ഉയര്‍ന്ന നിലയിലാണ്. തുടര്‍ച്ചയായ രണ്ട് പാദത്തിലും സമ്ബദ്വ്യവസ്ഥ ഇടിഞ്ഞതോടെയാണ് മാന്ദ്യം പ്രഖ്യാപിച്ചത്. ഉക്രയ്ന് യുദ്ധത്തെ തുടര്‍ന്ന് റഷ്യന്‌എണ്ണ നിലച്ചതും കാരണമായി. യൂറോപ്പിലാകെ നിലവിലുള്ള സാമ്ബത്തികപ്രതിസന്ധിയുടെ പ്രതിഫലനമാണ് ജര്‍മനിയിലെ മാന്ദ്യം. ഏപ്രിലില്‍ പണപ്പെരുപ്പം 7.2 ശതമാനമായിരുന്നു. ഇത് യൂറോ മേഖലയുടെയാകെ ശരാശരിയേക്കാള്‍ കൂടുതലാണ്. ബ്രിട്ടനില്‍ പണപ്പെരുപ്പം ഇതിലും രൂക്ഷമാണ്, 8.7 ശതമാനം.
അവശ്യസാധനങ്ങളുടെയുള്‍പ്പെടെ വിലക്കയറ്റം രൂക്ഷമായതോടെ ജനജീവിതം ദുരിതത്തിലാണ്. ഗാര്‍ഹിക പണവിനിയോഗം ജനുവരി–- മാര്‍ച്ച് സാമ്ബത്തിക പാദത്തില്‍ മുൻ പാദത്തെ അപേക്ഷിച്ച് 1.2 ശതമാനം കുറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ചെലവ് 4.9 ശതമാനം കുറഞ്ഞു. സ്വകാര്യമേഖലയിലെ ഇറക്കുമതി–- കയറ്റുമതിയില്‍ ഉയര്‍ച്ചയുണ്ടെങ്കിലും മാന്ദ്യത്തില്‍നിന്ന് രാജ്യത്തെ കരകയറ്റാൻ പര്യാപ്തമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രിലില്‍ തുടങ്ങുന്ന സാമ്ബത്തികപാദത്തില്‍ സ്ഥിതിഗതികളില്‍ ചെറിയ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജര്‍മൻ സെൻട്രല്‍ ബാങ്കായ ബുണ്ടുസ്ബാങ്ക്. ഈ വര്‍ഷം ജര്‍മൻ സമ്ബദ്വ്യവസ്ഥ 0.1 ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയും മുന്നറിയിപ്പ് നല്‍കി.