Monday, September 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഹിമാനികൾക്ക് ഓരോ സെക്കൻഡിലും മൂന്ന് ഒളിംപിക് പൂള്‍ നിറയ്ക്കാനാവശ്യമായ ഐസ് നഷ്‍ടമാകുന്നു! പഠനം

by Kerala News Web Desk 04
February 25, 2025
in EUROPE
0 0
A A
ഹിമാനികൾക്ക് ഓരോ സെക്കൻഡിലും മൂന്ന് ഒളിംപിക് പൂള്‍ നിറയ്ക്കാനാവശ്യമായ ഐസ് നഷ്‍ടമാകുന്നു! പഠനം
Share on WhatsappShare on FacebookShare on TwitterShare on Telegram

പാരീസ്: ഭൂമിയില്‍ 2000-ത്തിന് ശേഷമുള്ള ഹിമശോഷണത്തെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്. ഭൂമിയിലെ ഹിമാനികൾ ഓരോ സെക്കൻഡിലും മൂന്ന് ഒളിംപിക് പൂളുകൾ നിറയ്ക്കാൻ ആവശ്യമായ ആളവില്‍ ഐസ് നഷ്ടപ്പെടുത്തുന്നുവെന്നും, 2000-നും 2023-നും ഇടയിൽ ഓരോ വര്‍ഷവും ഭൂമിയിലെ ഹിമാനികളിൽ നിന്നും ശരാശരി 300 ബില്യൺ ടൺ (273 ബില്യൺ മെട്രിക് ടൺ) ഐസ് നഷ്ടപ്പെട്ടു എന്നും നേച്ചര്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടില്‍ പറയുന്നു. നിരവധി ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഫ്രഞ്ച് നാഷണല്‍ സെന്‍റര്‍ ഫോര്‍ സയന്‍റിഫിക് റിസര്‍ച്ച് (CNRS) ആണ് ഗവേഷണം നടത്തിയത്. ഈ ഐസ് നഷ്ടം സമുദ്രനിരപ്പ് ത്വരിതഗതിയിൽ ഉയരാൻ കാരണമാകുന്നതായും ശുദ്ധജല ശേഖരം വന്‍തോതില്‍ നഷ്ടപ്പെടുത്തുന്നതായും ഉപഗ്രഹ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിശകലനം ചൂണ്ടിക്കാട്ടുന്നു.

ഹിമാനികളുടെ നഷ്ടം സമുദ്രനിരപ്പ് വര്‍ധിക്കുന്നത് ത്വരിതപ്പെടുത്തിയതായി ഫ്രഞ്ച് നാഷണല്‍ സെന്‍റര്‍ ഫോര്‍ സയന്‍റിഫിക് റിസര്‍ച്ചിന്‍റെ പഠത്തില്‍ പറയുന്നു. 2000-നും 2023-നും ഇടയിലുള്ള ഡാറ്റ വ്യക്തമാക്കുന്നത് മഞ്ഞുരുകൽ കാരണം ആഗോള സമുദ്രനിരപ്പിൽ ഏകദേശം 2 സെന്‍റീമീറ്റർ (0.7 ഇഞ്ച്) വർധനവുണ്ടായി എന്നാണ്. സമീപവര്‍ഷങ്ങളിലെ മഞ്ഞുരുകലാണ് ഗവേഷകര്‍ക്ക് വലിയ ഞെട്ടല്‍ സമ്മാനിച്ചത്. യൂറോപ്പിലെ ആൽപ്‌സിലും പൈറീനീസ് പർവതനിരകളിലും ഹിമാനികൾ അപകടകരമാം വിധം ഉരുകിയതായി പഠനം വെളിപ്പെടുത്തി, പഠന കാലയളവിൽ രണ്ട് പ്രദേശങ്ങളിലും ഹിമാനികളുടെ അളവിൽ 40 ശതമാനം കുറവുണ്ടായതായി ഗവേഷകര്‍ രേഖപ്പെടുത്തി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രണ്ട് പതിറ്റാണ്ടുകളായി നിരവധി യുഎസ്, ജർമ്മൻ, യൂറോപ്യൻ ഉപഗ്രഹങ്ങൾ ശേഖരിച്ച നിരീക്ഷണ ഡാറ്റകള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകരുടെ ഈ കണ്ടെത്തലുകൾ. ആഗോളതലത്തിൽ ഹിമാനികളെ നിരീക്ഷിക്കാനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടില്ലാത്ത ചില ഉപഗ്രഹങ്ങളില്‍ നിന്നും പഠനത്തിനായി ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ചു. സൂറിച്ച് സർവകലാശാലയിലെയും സ്കോട്‌ലന്‍ഡിലെ എഡിൻബർഗ് സർവകലാശാലയിലെയും ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ 35 ഗവേഷണ സംഘങ്ങള്‍ ചേര്‍ന്ന് ഈ വിവരങ്ങള്‍ വിശകലനം ചെയ്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഭൂമിയുടെ വിവിധ ഭാഗങ്ങളിലായി ഉരുകിയ ഹിമത്തിന്‍റെ അളവും പഠന റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അന്‍റാർട്ടിക്കയിലെ രണ്ട് ശതമാനം മുതൽ മധ്യ യൂറോപ്പിലെ 39 ശതമാനം വരെ പഠന കാലയളവില്‍ മഞ്ഞുരുകല്‍ തീവ്രമായതായി റിപ്പോര്‍ട്ട് പറയുന്നു. ന്യൂസിലൻഡിന് 29 ശതമാനവും പടിഞ്ഞാറൻ കാനഡ, യുഎസ് എന്നിവയ്ക്ക് 23 ശതമാനവും ഐസ് നഷ്‍ടപ്പെട്ടു എന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഈ നൂറ്റാണ്ടിന്‍റെ ആദ്യം മുതല്‍ ഭൂമിക്ക് നഷ്ടമായത് ആകെ അഞ്ച് ശതമാനം ഹിമപാളികളാണ്.

ഒരു വ്യക്തിക്ക് ഒരു ദിവസം മൂന്ന് ലിറ്റർ ശുദ്ധജല ഉപഭോഗം എന്ന രീതിയില്‍ കണക്കാക്കിയാല്‍, ഭൂമിയിലെ മനുഷ്യര്‍ക്കെല്ലാം 30 വര്‍ഷക്കാലം ഉപയോഗിക്കാന്‍ കഴിയുന്നത്ര ജലമാണ് ഹിമാനികള്‍ ഉരുകിയതിലൂടെ ഒരു വര്‍ഷം നഷ്ടമായ 273 ബില്യൺ ടൺ ഐസ് എന്ന് പഠനത്തിന് നേതൃത്വം നൽകിയ സൂറിച്ച് സർവകലാശാലയിലെ ഗ്ലേഷ്യോളജിസ്റ്റായ മൈക്കൽ സെംപ് പറഞ്ഞു.

ഹിമാനികളുടെ നഷ്ടം സംബന്ധിച്ചുള്ള ഈ വിവരങ്ങള്‍ ഭയാനകമാണെന്ന് എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകനും പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളുമായ നോയൽ ഗോർമെലെൻ രാജ്യാന്തര മാധ്യമമായ ദി ഗാർഡിയനോട് പറഞ്ഞു. ലോകത്തിന്‍റെ ചില ഭാഗങ്ങളില്‍ കാര്യങ്ങൾ അതിവേഗം മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന ഓർമ്മപ്പെടുത്തലാണ് ഈ കണക്കുകളെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. ഹരിതഗ്രഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പമ്പ് ചെയ്യുന്നത് എത്രത്തോളം പരിമിതപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വരും വർഷങ്ങളിൽ ഭൂമിയില്‍ നിന്ന് നഷ്ടപ്പെടുന്ന ഹിമത്തിന്‍റെ അളവ് എന്ന് ഗവേഷണത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞർ ഊന്നിപ്പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
നടന്നുപോകുന്നതിനിടെ ക്രിക്കറ്റ് ബോൾ ശരീരത്തിൽ തട്ടി, പ്രതികരിച്ച യുവാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

കാമുകനൊപ്പം ജീവിക്കുകയായിരുന്ന യുവതിയെ ഭർത്താവ് വെടിവെച്ചു കൊന്നു, കാമുകന് പരിക്ക്

റഷ്യയുടെ പ്രതീക്ഷകളാകെ തെറ്റിച്ച, ആഗോള രാഷ്ട്രീയത്തെ മാറ്റിമറിച്ച യുദ്ധം; റഷ്യ-യുക്രൈൻ യുദ്ധത്തിന് 3 വർഷം

റഷ്യയുടെ പ്രതീക്ഷകളാകെ തെറ്റിച്ച, ആഗോള രാഷ്ട്രീയത്തെ മാറ്റിമറിച്ച യുദ്ധം; റഷ്യ-യുക്രൈൻ യുദ്ധത്തിന് 3 വർഷം

ഒരു ഭിന്നശേഷിക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം കീഴടക്കും; അഗ്നിപരീക്ഷകള്‍ ജയിച്ച് ജോൺ മക്ഫാൾ

ഒരു ഭിന്നശേഷിക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം കീഴടക്കും; അഗ്നിപരീക്ഷകള്‍ ജയിച്ച് ജോൺ മക്ഫാൾ

തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു, പ്രതി കീഴടങ്ങി

ഫർസാന വീട്ടിൽ നിന്നിറങ്ങിയത് ട്യൂഷൻ എടുക്കാനെന്ന പേരിൽ, അഫാനുമായുള്ള സൗഹൃദം അച്ഛന് അറിയില്ലായിരുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

September 28, 2026
‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist