സിഡ്നി: Gippsland Malayalee Association (GMA) 2026-27 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. പ്രസിഡന്റായി സിദ്ധാർഥ് ആന്റണും വൈസ് പ്രസിഡന്റായി സോണിയ ബേബിയും തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭാരവാഹി സംഘത്തിൽ സെക്രട്ടറി, ട്രഷറർ എന്നിവരുള്‍പ്പെടെ വിവിധ സ്ഥാനങ്ങളിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തതായി സംഘടനാ നേതൃത്വം അറിയിച്ചു.
സെക്രട്ടറി : ജിസി ജോസ്
ജോയിന്റ് സെക്രട്ടറി : പാർവതി നായർ
ട്രഷറർ : ഗിൽസ് ജോർജ്
ജോയിന്റ് ട്രഷറർ : അഭിലാഷ് ഉർമിസ്
എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് :
* അപ്പു ജോസഫ്
* റോഷൻ വിജയൻ
* റിലിൻ വർഗീസ്
* ജിസ് ജോയ്
* ഷൈൻ ഷണ്മുഖം
* മോൻസി അലക്സ്
* ഗ്രേസിയസ് ജോർജ്
പുതിയ കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും അംഗങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു.
സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവാസി മലയാളികളുടെ കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സിദ്ധാർഥ് ആന്റണിന്റെ നേതൃത്വത്തിൽ ജിഎംഎയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാകുമെന്ന് അംഗങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികൾക്ക് വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളും വ്യക്തികളും ആശംസകൾ നേർന്നു.































