ഗോൾഡ് കോസ്റ്റ്: നിരവധി തവണ മികച്ച ഗായകനുള്ള സംസ്ഥാന, ദേശിയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ എം. ജി. ശ്രീകുമാറിനെയും കഴിഞ്ഞ വർഷത്തെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ മൃദുല വാര്യരെയും ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ആദരിക്കും.
നവംബർ ഒന്പതിന് ഗോൾഡ് കോസ്റ്റിൽ നടക്കുന്ന ചടങ്ങിൽ ക്യുൻസ്ലൻഡ് സാംസ്കാരിക മന്ത്രി മെഗാൻ, മാർക്ക് ബൂത്ത് മാൻ എംപി, സിനിമാ താരം ഭാമ, തെന്നിന്ത്യൻ പിന്നണി ഗായകരായ അഞ്ചു ജോസഫ്, റഹ്മാൻ തുടങ്ങിയവരും പങ്കെടുക്കും.ഗോൾഡ് കോസ്റ്റിൽ ആദ്യമായിട്ടാണ് തെന്നിന്ത്യയിലെ ഇത്രയും വലിയ ഒരു താരനിര പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. ശ്രീരാഗോത്സവം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ സംഘാടകർ “ഗോൾഡ് കോസ്റ്റ് നൈറ്റ്സ്’ ആണ്.
ശ്രീരാഗോത്സവം ലോഗോ ഗോൾഡ് കോസ്റ്റിൽ നടന്ന ചടങ്ങിൽ ഗോൾഡ് കോസ്റ്റ് നൈറ്റ്സ് പേട്രൻ റോബർട്ട് കുര്യാക്കോസ് മാർക്ക് ബൂത്ത് മാൻ എംപി കൈമാറി ഉദ്ഘാടനം ചെയ്തു.
മൾട്ടി കൾച്ചറൽ ചെയർപേഴ്സൺ സുനിതാ ചൗഹാൻ, അമോഗ് ഫൈനാൻഷ്യൽ മേധാവി രാം മേനോൻ, ഇന്ത്യൻ വംശജകുടിയേറ്റകരുടെ സംഘടനയായ “gopiyo’ പ്രസിഡന്റ് പ്രദീപ് ഗോരാസ്യ,
ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ഭാരവാഹികളായ ബിനോയ് തോമസ്, ജിംജിത് ജോസഫ്, ജോബിൻ തോമസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഓർമു ഹൈ വെയ് ചർച്ച് ഹാളിൽ നവംബർ ഒന്പതിനാണ് പരിപാടി നടക്കുക.































