പെർത്ത്: സംഗീതപ്രേമികൾക്കായി എസ്.ബി എന്റർടെയിൻമെന്റ് (സൗത്ത് ബീസ്റ്റ് എന്റർടെയിൻമെന്റ്) ഒരുക്കുന്ന “ഹാർമണി 2025 – ലൈവ് ഇൻ പെർത്ത്” നവംബർ 1-ന് (ശനി) വൈകിട്ട് 5.30ന് വില്ലറ്റൺ ഐ.സി.സി ഹാളിൽ നടക്കും.
പ്രശസ്ത ഗായകരായ ബിജു നാരായൺ, ലിബിൻ സ്കാറിയ, മെറിന്‍ ഗ്രിഗറി, ഫ്രാൻസിസ് സേവ്യർ എന്നിവർ പങ്കെടുക്കുന്ന ഈ സംഗീതവിരുന്നിൽ, മനോഹരമായ ലൈവ് ഓർക്കസ്ട്രയും പങ്കെടുക്കും.
സംഘാടകർ അറിയിച്ചു പോലെ, പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ justeasybook.com/events/harmony25 എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഓസ്‌ട്രേലിയൻ മലയാളികൾക്കിടയിലെ ഈ വർഷത്തെ ഏറ്റവും വലിയ സംഗീത വിരുന്നായി ‘ഹാർമണി 2025 – ലൈവ് ഇൻ പെർത്ത്’ മാറുമെന്നാണ് പ്രതീക്ഷ.






























