നയൻതാരയും ജയം രവിയും ഒന്നിച്ച ചിത്രം ഇരൈവൻ ഇന്നലെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇരൈവൻ ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. ജയം രവിയുടെ നയൻതാരയുടെയും ചിത്രത്തിന്റെ കളക്ഷൻ കണക്കുകള്‍ പുറത്തായിരിക്കുകയാണ്. റിലീസിന് ഇരൈവൻ നേടിയത് 2.27 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
മികച്ച പ്രതികരണമാണ് ഇരൈവൻ സിനിമയ്ക്ക് തുടക്കത്തില്‍ ലഭിച്ചത്. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ഇപ്പോള്‍. ജയം രവിയുടേത് മികച്ച പ്രകടനമാണെന്നായിരുന്നു ആദ്യ പ്രതികരണങ്ങള്‍ ഉണ്ടായത്. ജയം രവിയുടെ ഇരൈവന്റെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു.