സിഖ് വംശജനും മകനും കാനഡയില്‍ കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്ബോള്‍ പ്രതികളെന്നു കരുതുന്നവരുടെ വീഡിയോ പുറത്തുവിട്ട് പൊലീസ്.
സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോ കേസന്വേഷണത്തിന് സഹായമാകുന്ന പുതിയ വിവരങ്ങള്‍ ലഭിക്കാന്‍ ഇടയാക്കുമെന്നാണ് പൊലീസ് കരുതുന്നത്.
നവംബര്‍ 9നാണ് സിഖുകാരനായ ഇന്ത്യന്‍ വംശജന്‍ ഹര്‍പ്രീത് സിങ് ഉപ്പലും അയാളുടെ 11 വയസുള്ള മകനും കൊല്ലപ്പെട്ടത്.
കാനഡയിലെ എഡ്‌മോന്‍ടണിലെ ഗ്യാസ് സ്‌റ്റേഷന് സമീപമാണ് ഇരുവരും വെടിയേറ്റു മരിച്ചത്. സംഘടിത കുറ്റകൃത്യങ്ങളില്‍ പ്രധാനിയായിരുന്നു കൊല്ലപ്പെട്ടയാളെന്നാണ് വിവരം. നഗരത്തിലെ ഗ്യാങ് വാറുകളുടെ ഭാഗമാണ് കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകി സഞ്ചരിച്ച വാഹനത്തിന്റെയും മറ്റും ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.പൊലീസ് വിവരങ്ങള്‍ തേടുകയാണ്.






























