ജോലിക്കായും പരിപഠനത്തിനായും ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. യു.കെ, കാനഡ, ജര്‍മ്മനി, ഈയിടെ അമേരിക്കയിലേക്കും വ്യാപകമായ കുടിയേറ്റം ഇന്ത്യയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്.
മെച്ചപ്പെട്ട തൊഴില്‍ സാധ്യതകളും, പഠന സമ്ബ്രദായവും, ഉയര്‍ന്ന ജീവിത നിലവാരവുമൊക്കെയാണ് പലരെയും അമേരിക്കന്‍ വന്‍കര തൊടാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍.2023ല്‍ യു.എസിലേക്കുള്ള വിദ്യാര്‍ഥി കുടിയേറ്റം സര്‍വ്വകാല റെക്കോര്‍ഡ് മറികടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വേനലവധിക്ക് ശേഷമുള്ള ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 90,000 വിദ്യാര്‍ഥി വിസകളാണ് ഇന്ത്യക്കാര്‍ക്ക് മാത്രമായി അമേരിക്ക അനുവദിച്ചിട്ടുള്ളത്. ഈ സമ്മറില്‍ യു.എസ് അനുവദിച്ച ആകെ സ്റ്റുഡന്റ് വിസകളുടെ നാലിലൊന്നും ഇന്ത്യയിലേക്കാണെന്നാണ് യു.എസ് എംബസി പുറത്തുവിട്ട പോസറ്റില്‍ പറയുന്നത്.
കാനഡയും ഇന്ത്യയുമായുള്ള നയതന്ത്ര പ്രതിസന്ധിയും യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായ കുടിയേറ്റ വിരുദ്ധ വികാരങ്ങളും ഉപരിപഠനത്തിനായി മറ്റ് രാജ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് കൊണ്ട് അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് പല പുതിയ പദ്ധതികളും ആവിശ്കരിച്ചിട്ടുണ്ട്. യു.എസ്, വിസ കാലാവധി കുറയ്ക്കാനുള്ള തീരുമാനങ്ങളുമായി രംഗത്തെത്തിയതും, ഫ്രാന്‍സ്, പുതുതായി 30,000 ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കാന്‍ തീരുമാനിച്ചതും ഇതിന്റെ ഭാഗമാണ്.