ബാങ്കോക്ക്: ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം അനുവദിച്ച് തായ്‌ലൻഡ്. ഈ മാസം 10 മുതല്‍ 2024 മേയ് 10 വരെയാണ് ഇളവ്.ഇക്കാലയളവില്‍ വിസയില്ലാതെ ഒരാള്‍ക്ക് 30 ദിവസം വരെ തായ്‌ലൻഡില്‍ താമസിക്കാം. പദ്ധതിയിലൂടെ പരമാവധി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് തായ്‌ലൻഡിന്റെ ലക്ഷ്യം. തായ്‌വാനില്‍ നിന്നുള്ളവര്‍ക്കും ഇതേ ഇളവ് അനുവദിച്ചിട്ടുണ്ട്. മുമ്ബ് ചൈനീസ് സഞ്ചാരികള്‍ക്കും തായ്‌ലൻഡ് സമാന ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
ജനുവരി മുതല്‍ ഒക്ടോബര്‍ 29 വരെ 2.2 കോടി സഞ്ചാരികളാണ് തായ്‌ലൻഡിലെത്തിയത്. ഇതിലൂടെ 25.67 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ലഭിച്ചത്. ഡിസംബറോടെ സഞ്ചാരികളുടെ എണ്ണം 2.8 കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. ഇക്കൊല്ലം തായ്‌ലൻഡിലെത്തിയ വിദേശ സഞ്ചാരികളില്‍ നാലാം സ്ഥാനമാണ് ഇന്ത്യക്കാര്‍ക്ക് ( 12 ലക്ഷം ). മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നിവയാണ് മുന്നില്‍. കഴിഞ്ഞാഴ്ച ഇന്ത്യ അടക്കം ഏഴുരാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് മാര്‍ച്ച് 31 വരെ സൗജന്യ വിസ അനുവദിക്കാൻ ശ്രീലങ്കയും തീരുമാനിച്ചിരുന്നു.