Monday, November 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയ വിദേശ വിദ്യാര്‍ഥികളെ വലയ്ക്കുമോ? കര്‍ക്കശ നിയന്ത്രണം വന്നാല്‍ 14000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

by Kerala News Web Desk 04
August 12, 2024
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയ വിദേശ വിദ്യാര്‍ഥികളെ വലയ്ക്കുമോ? കര്‍ക്കശ നിയന്ത്രണം വന്നാല്‍ 14000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
Share on WhatsappShare on FacebookShare on TwitterShare on Telegram

വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്തെ സര്‍വകലാശാലകളും സാമ്പത്തിക വിദഗ്ധരും രംഗത്തെത്തി.ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ എടുത്തുചാട്ടം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടത്തിനും വലിയ സാമ്പത്തിക ബാധ്യതയ്ക്കും വഴി വയ്ക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.രാജ്യത്തെ സര്‍വകലാശാലകളിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്നത് സംബന്ധിച്ച നയം രൂപീകരിക്കാനുള്ള നടപടികള്‍ ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുകയാണ്.കോവിഡിന് ശേഷം കുടിയേറ്റത്തിലുണ്ടായ വന്‍ വര്‍ധന മൂലം രാജ്യത്തെ പൗരസമൂഹത്തിനിടയില്‍ ഉണ്ടായ ഉത്കണ്ഠ പരിഗണിക്കാന്‍ കൂടിയാണ് നടപടി.

14,000 പേരുടെ പണി പോകും
ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കുന്ന പുതിയ നയം 14,000 പേരുടെ തൊഴില്‍ ഇല്ലാതാക്കുമെന്നും രാജ്യത്തെ സാമ്പത്തിക രംഗത്ത് 2.8 ബില്യന്‍ ഡോളര്‍ (ഏകദേശം 23,156 കോടി രൂപ) നഷ്ടമുണ്ടാക്കുമെന്നും യൂണിവേഴ്‌സിറ്റീസ് ഓസ്‌ട്രേലിയ സി.ഇ.ഒ ലൂക്ക് ഷീഷി പറയുന്നു.അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മറ്റൊരു വ്യവസായ മേഖലയോടും ഇത്തരം നയം സ്വീകരിക്കുന്നില്ല. 2.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രാജ്യം സാമ്പത്തിക മാന്ദ്യത്തിലാകുമെന്ന് മുന്നറിയിപ്പ്
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം രാജ്യത്തെ സാമ്പത്തിക രംഗത്തെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.ഇത്തരത്തിലുള്ള തീരുമാനം രാജ്യത്തെ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയാകുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ പ്രൊഫസര്‍ റിച്ചാര്‍ഡ് ഹോള്‍ഡന്‍ മുന്നറിയിപ്പ് നല്‍കുന്നു.വിദേശ വിദ്യാര്‍ത്ഥികള്‍ ട്യൂഷന്‍ ഫീസിന് പുറമെ വീട്ടുവാടക, ഭക്ഷണം, യാത്ര, വിനോദം തുടങ്ങിയവയ്ക്ക് വേണ്ടി വലിയ തുക ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പെട്ടെന്ന് നിലയ്ക്കുന്നത് രാജ്യത്തിന്റെ ജി.ഡി.പിയില്‍ 0.5 ശതമാനം കുറവുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കടുത്ത തീരുമാനത്തിന് പിന്നില്‍
കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ പൗരന്മാരുടെ അവസരങ്ങള്‍ കുറയ്ക്കുന്നുവെന്നും രാജ്യത്ത് വീട്ടുവാടക അടക്കമുള്ളവയുടെ വിലക്കയറ്റത്തിന് കാരണമാകുന്നെന്ന ആക്ഷേപമാണ് സര്‍ക്കാരിനെ നയം മാറ്റത്തിന് പ്രേരിപ്പിച്ചത്.വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ ആസ്‌ട്രേലിയയിലെ മിക്ക സര്‍വകലാശാലകളുടെയും വിദ്യാഭ്യാസത്തിലെ ഗുണമേന്മ നഷ്ടപ്പെട്ടതായും ആക്ഷേപമുണ്ട്.പ്രധാന നഗരങ്ങളില്‍ താമസ സൗകര്യം ലഭിക്കുകയെന്നത് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വലിയൊരു വെല്ലുവിളിയാണ്. അവസരം മുതലെടുത്ത റിയല്‍ എസ്റ്റേറ്റ് ലോബി വാടക കുത്തനെ ഉയര്‍ത്തുകയും ചെയ്തു.വിദേശ വിദ്യാര്‍ത്ഥികള്‍ മൂലം തദ്ദേശീയരുടെ തൊഴില്‍ സാധ്യതകള്‍ കുറഞ്ഞതായും ചില സംഘടനകള്‍ വിമര്‍ശിക്കുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ ആസ്‌ട്രേലിയ നീങ്ങുന്നതെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എങ്ങനെ ബാധിക്കും
വിദേശ രാജ്യങ്ങളില്‍ ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നീക്കം. തീരുമാനം ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളിലെ സീറ്റുകള്‍ കുറയ്ക്കുകയും വലിയ മത്സരത്തിന് കാരണമാവുകയും ചെയ്യും.സ്വാഭാവികമായും ഇത് ട്യൂഷന്‍ ഫീസ് അടക്കമുള്ള ചെലവുകള്‍ വര്‍ധിപ്പിക്കുകയും വിദേശ പഠനത്തിനൊരുങ്ങുന്നവരുടെ ബജറ്റ് കൂട്ടുകയും ചെയ്യും. കുടിയേറ്റ സൗഹൃദ നയങ്ങള്‍ നടപ്പിലാക്കുന്ന രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ മാറാനുള്ള സാധ്യതയുണ്ടെന്നും ചിലര്‍ പറയുന്നു.എന്നാല്‍ തീരുമാനത്തോടെ ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ മികച്ച ഗുണമേന്മയിലുള്ള വിദ്യാഭ്യാസം ലഭിക്കാനുള്ള സാധ്യത കൂടിയാണ് തെളിയുന്നതെന്നും വിലയിരുത്തലുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി
AUSTRALIA

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!
AUSTRALIA

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്
AUSTRALIA

350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്

November 6, 2026
റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്

November 6, 2026
മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!
AUSTRALIA

മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

November 6, 2026
ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!
AUSTRALIA

ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!

November 5, 2026
പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും
AUSTRALIA

പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും

November 5, 2026
ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി
AUSTRALIA

ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി

November 5, 2026
Next Post
ഓണസദ്യയുമായി കോക്കനട്ട് ലഗൂൺ

ഓണസദ്യയുമായി കോക്കനട്ട് ലഗൂൺ

തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചു എന്ന് ആരോപണം; സിഗ്‌നല്‍ ആപ്ലിക്കേഷന്‍ നിരോധിച്ച് റഷ്യ

തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചു എന്ന് ആരോപണം; സിഗ്‌നല്‍ ആപ്ലിക്കേഷന്‍ നിരോധിച്ച് റഷ്യ

ബ്രസീലിലെ വിമാന ദുരന്തത്തിൽ നഷ്ടമായത് 8 ക്യാൻസർ രോഗ വിദഗ്ധരെ, കൊല്ലപ്പെട്ട 62 പേരുടേയും മൃതദേഹം കണ്ടെത്തി

ബ്രസീലിലെ വിമാന ദുരന്തത്തിൽ നഷ്ടമായത് 8 ക്യാൻസർ രോഗ വിദഗ്ധരെ, കൊല്ലപ്പെട്ട 62 പേരുടേയും മൃതദേഹം കണ്ടെത്തി

ബം​ഗ്ലാദേശിലെ വംശഹത്യ: കാനഡ, അമേരിക്ക, ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങളിൽ പ്രതിഷേധം

ബം​ഗ്ലാദേശിലെ വംശഹത്യ: കാനഡ, അമേരിക്ക, ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങളിൽ പ്രതിഷേധം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist