Friday, August 14, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തയാർ, ഉറപ്പ് പറഞ്ഞ് പ്രസിഡന്‍റ് പെസെഷ്കിയാൻ

by Kerala News Web Desk 04
May 25, 2026
in MIDDLE EAST
0 0
A A
ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തയാർ, ഉറപ്പ് പറഞ്ഞ് പ്രസിഡന്‍റ് പെസെഷ്കിയാൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെഹ്റാൻ: ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ പൂർണ്ണമായും തയ്യാറാണെന്ന് വ്യക്തമാക്കി പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ രംഗത്ത്. അമേരിക്കയുമായി നേരിട്ടുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ പുറത്തുവരുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ സുപ്രധാന പ്രതികരണം. തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് ഉറപ്പുനൽകിയ പ്രസിഡന്റ്, അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്നും അറിയിച്ചു. നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് ഈ ഉറപ്പ് പുതിയൊരു ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ അമേരിക്കയുമായുള്ള സമാധാന ചർച്ചകളിലേക്ക് വീണ്ടും നീങ്ങുന്നുവെന്ന സൂചന നൽകിയും പെസെഷ്കിയാൻ രംഗത്തെത്തിയിരുന്നു. നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങൾ അംഗീകരിക്കണം എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ജനങ്ങളോടും മാധ്യമങ്ങളോടും ആഹ്വാനം ചെയ്‌തിരുന്നു. എല്ലാ തീരുമാനവും സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകരിച്ചത് മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശുഭ സൂചനയോ?
നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങൾ അംഗീകരിക്കണം എന്ന ഇറാൻ മാധ്യമങ്ങളോടും പൊതു ജനങ്ങളോടും ഉള്ള ഇറാൻ പ്രസിഡന്റിന്റെ ആഹ്വാനം ശ്രദ്ധേയമാണ്. വിയോജിപ്പുകൾക്ക് എതിരെയുള്ള മുന്നറിയിപ്പെന്നാണ് സൂചന. എടുക്കുന്ന എല്ലാ തീരുമാനവും സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകരിച്ചത് മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക – ഇറാൻ ധാരണയുടെ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ വിവിധ വിവരങ്ങൾ നിഷേധിച്ച് ഇറാൻ മാധ്യമങ്ങൾ രംഗത്തു വന്നിരുന്നു. ഇറാൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 60 ദിവസം വെടി നിർത്തൽ എന്നത് കരാറിൽ ഇല്ല. ഹോർമുസിൽ കടന്നു പോകുന്ന കപ്പൽ എണ്ണം സാധാരണനിലയിലാകും എങ്കിലും നിയന്ത്രണം ഇറാന് തന്നെയായിരിക്കും. അമേരിക്ക – ഇറാൻ ധാരണകൾ ഇസ്രയേലിനും ബാധകമാണ്. എല്ലാ മേഖലയിലും യുദ്ധം നിർത്തുന്ന ധാരണ ലബനനിൽ ഉൾപ്പടെ ബാധകമാകും. യുറേനിയം ശേഖരം മാറ്റാനും ആണവ പദ്ധതി നിർത്തിവെക്കാനും കരാറിൽ പറഞ്ഞിട്ടില്ല. ഇതോടൊപ്പം നാവിക ഉപരോധം മുപ്പത് ദിവസത്തിനകം നീക്കണം. സ്വത്തുക്കൾ ഘട്ടം ഘട്ടമായി വിട്ടുനൽകണം. ഇവയാണ് ഇറാന്‍റെ അവകാശ വാദങ്ങൾ. അതേസമയം ചർച്ചകൾ ധാരണയിലേക്കെത്തുന്നു എന്ന വാദങ്ങൾ തള്ളുന്നില്ല എന്നത് ശ്രദ്ധേയമായി. വലിയ വിട്ടുവീഴ്ച്ചകൾക്ക് തയാറായിട്ടില്ലെന്ന് സ്ഥാപിക്കാനാണ് ഇറാൻ മാധ്യമങ്ങളുടെ ശ്രമം. ചർച്ചകൾ ധാരണയിലെത്തുന്നതായി അമേരിക്കയും പറഞ്ഞിരുന്നു. അതേസമയം പരസ്യ പ്രസ്താവനകളും പരസ്പര വിരുദ്ധ നിലപാടുകളും ധാരണയെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ഇന്നലെ നടന്ന ടെലിഫോൺ ചർച്ചകളിൽ അമേരിക്ക – ഇറാൻ – പാകിസ്ഥാൻ എന്നിവർക്ക് പുറമെ നേരിട്ടല്ലെങ്കിലും സൗദി, ഖത്തർ, യു എ ഇ, ജോർദാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളും പങ്കെടുത്തു. ടെലിഫോണിൽ ആണെങ്കിലും മിനി ഉച്ചകോടി തന്നെ നടന്നെന്ന് ചുരുക്കം. എന്തായാലും ലോകം കാത്തിരിക്കുന്ന സമാധാന വാർത്ത അധികം വൈകാതെ പുറത്തുവരുമെന്നാണ് സൂചന.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറണം
MIDDLE EAST

അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറണം

July 28, 2026
അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം
MIDDLE EAST

അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം

July 27, 2026
അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി
MIDDLE EAST

അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി

July 22, 2026
അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ
MIDDLE EAST

അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

July 18, 2026
ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ
MIDDLE EAST

ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ

July 18, 2026
അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം
MIDDLE EAST

അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം

July 18, 2026
പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം
MIDDLE EAST

പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം

July 14, 2026
ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു
MIDDLE EAST

ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു

July 9, 2026
അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും
MIDDLE EAST

അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും

July 8, 2026
Next Post
‘ബലാല്‍സംഗം മുതല്‍ കൊടിയ മര്‍ദ്ദനം വരെ’; തുറന്നുപറഞ്ഞ് ഗാസയിലേക്ക് സഹായങ്ങളുമായി ചെന്ന ആക്ടിവിസ്റ്റുകള്‍

'ബലാല്‍സംഗം മുതല്‍ കൊടിയ മര്‍ദ്ദനം വരെ'; തുറന്നുപറഞ്ഞ് ഗാസയിലേക്ക് സഹായങ്ങളുമായി ചെന്ന ആക്ടിവിസ്റ്റുകള്‍

താരസംഘടനയിലെ തർക്കത്തിൽ തുറന്നടിച്ച് മല്ലിക സുകുമാരൻ; ‘എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണം, അൻസിബയുടെ മനസ്സിൽ ആരോ വിഷം കുത്തി വച്ചു

താരസംഘടനയിലെ തർക്കത്തിൽ തുറന്നടിച്ച് മല്ലിക സുകുമാരൻ; 'എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണം, അൻസിബയുടെ മനസ്സിൽ ആരോ വിഷം കുത്തി വച്ചു

കൊടിയ വേദനകൾക്കൊടുവിൽ നീതി, ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും; നിയമനം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അറ്റൻഡറായി

കൊടിയ വേദനകൾക്കൊടുവിൽ നീതി, ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും; നിയമനം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അറ്റൻഡറായി

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ച ഇന്ന്; ധനമന്ത്രിയെയും കാണും

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ച ഇന്ന്; ധനമന്ത്രിയെയും കാണും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

സഹദിയ നസ്റിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

August 14, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ ‘ഖലീഫ’ തിയേറ്ററുകളിലെത്തും! ട്രെയ്‌ലർ ഉടൻ

August 14, 2026
ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

August 14, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയിൽ നിന്ന് സ്വർണവും പണവും തട്ടി, അന്തിക്കാട് രണ്ട് പേർ പിടിയിൽ

August 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist