പെർത്ത്: ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ (ISWA)യുടെ 2026–28 കാലയളവിലേക്കുള്ള മാനേജ്മെന്റ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച (ഏപ്രിൽ 19, 2026) പ്രഖ്യാപിച്ചു. വില്ലെറ്റണിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ മുകേഷ് മണി ജെ.പി. ആണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഇവരാണ്:
പ്രസിഡന്റ് – ഡോ.ദിവ്യ ജ്യോതി ശർമ്മ
വൈസ് പ്രസിഡണ്ട് – അരുണ് വി നായർ
സെക്രട്ടറി – രോഹൻ അമ്ലാനി
അസിസ്റ്റന്റ് സെക്രട്ടറി – മാൻസി സവേരി
ട്രഷറർ – രാഷ്മി ലോയൽക്ക
അസിസ്റ്റന്റ് ട്രഷറർ – ബിജ്നരാജ് മഹാന്തി
ജനറൽ കമ്മിറ്റി അംഗങ്ങൾ:
രാകേഷ് രാജൻ, ഡോ. റേണു ശർമ്മ, സേതുരാമൻ മുത്തയ്യ, റസ്സൽ റെബല്ലോ
വിമൺസ് കമ്മിറ്റി അംഗങ്ങൾ:
റമോണ ചൗഹാൻ, ബിഥിക കസ്ത
ISWA ഭരണഘടന 2023 അനുസരിച്ച് നടത്തിയ തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. സമൂഹത്തിനായി സേവനമനുഷ്ഠിക്കാൻ താത്പര്യം പ്രകടിപ്പിച്ച 20 സ്ഥാനാർത്ഥികൾക്കും സംഘാടകർ നന്ദി അറിയിച്ചു.































