റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
ഒഐസിസി ജിസാൻ സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജിസാനിലെ മുഖ്യധാര സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു . അബ്സൽ ഒള്ളൂർ സ്വാഗതവും നാസ്സർ ചേലേമ്പ്ര അധ്യക്ഷതയും വഹിച്ച യോഗത്തിൽ കെഎംസിസി പ്രതിനിധി ഗഫൂർ വാവൂർ,സമസ്ത ഇസ്ലാമിക് സെന്റർ പ്രതിനിധി പി.എ.സലാം പെരുമണ്ണ , കബീർ , താഹ , ഷീൻസ് , റിയാസ് , റിയാസ് kp , ഉസ്മാൻ , നജീബ് , എന്നിവർ ഉമ്മൻ ചാണ്ടിക് അനുശോചനം രേഖപ്പെടുത്തി .യോഗ ത്തിന് ജിലു ബേബി നന്ദി പറഞ്ഞു.
എന്നാൽ ” ഉമ്മൻ ചാണ്ടി ” യെ പോലൊരു നേതാവിന്റെ അനുശോചന യോഗത്തിൽ പങ്കെടുക്കാതെ അപഹാസ്യരായി ” ജല ജിസാൻ “:
കഴിഞ്ഞ ദിവസം oicc ജിസാൻ സെൻട്രൽ കമ്മിറ്റി ജിസാനിലെ മെഹബൂജിൽ സംഘടിപ്പിച്ച ” ഉമ്മൻ ചാണ്ടി ” അനുശോചന യോഗത്തിൽ ക്ഷണിക്കപ്പെട്ടിട്ടും “ജല ജിസാൻ കമ്മിറ്റി ” യുടെ പ്രതിനിധി പങ്കെടുത്തില്ല.പ്രവാസ ലോകത്ത് എല്ലാ സംഘടനകളും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ പരിപാടികളിലും പരസ്പരം സഹായിക്കുക പതിവാണ്, കൂടാതെ കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുടെ അനുശോചന പരിപാടിയായിട്ടുപോലും ” തങ്ങളുടെ കേന്ദ്ര കമ്മിറ്റിയുടെ തീരുമാന പ്രകാരം പ്രതിനിധിയെ യോഗത്തിലേക്ക് അയക്കില്ലന്ന ” മറുപടിയാണ് സംഘാടകർക്ക് കിട്ടിയത്. ജല ജിസാൻ്റ ഈ തെറ്റായ തീരുമാനം ഭാവിയിൽ പ്രവാസി സംഘടനകൾക്കിടയിലെ ഐക്യത്തിന് മങ്ങലേൽപ്പിക്കാൻ സാധ്യതയുണ്ടന്ന് പലരും വിലയിരുത്തപ്പെടുന്നു.