Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

35 രാജ്യങ്ങളിൽ നിന്നുള്ള ഓസ്ട്രേലിയൻ കുടിയേറ്റക്കാരുടെ നേതാവ്; ആ പ്രവർത്തനങ്ങൾ മന്ത്രിയാക്കി: അഭിമാന നിമിഷമെന്ന് ആന്റോ ആന്റണി

by Kerala News Web Desk 04
September 10, 2024
in AUSTRALIA
0 0
A A
ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വിജയം നേടി മലയാളി ജിന്‍സന്‍ ആന്‍റോ ചാള്‍സ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്ട്രേലിയയിലെ തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ തിരഞ്ഞെടുക്കപ്പെട്ട ജിന്‍സൺ ആന്‍റോ ചാള്‍സ് ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി മന്ത്രി. കായികം, കല, യുവജനം, വയോജനം തുടങ്ങി പ്രധാനപ്പെട്ട ഏഴോളം വകുപ്പുകളാണ് ജിൻസൺ കൈകാര്യം ചെയ്യുക. ഓസ്ട്രേലിയയിലെ ഒരു മന്ത്രിസഭയിൽ ഇത്തരത്തിൽ ഒരു ഉയർന്ന പദവിയിൽ എത്തുന്ന മലയാളി എന്ന നേട്ടവും ഇതോടെ ജിൻസൻ സ്വന്തമാക്കി.

ഓസീസ് മലയാളികൾക്ക് ഇത് അഭിമാനകരമായ നിമിഷമാണെന്ന് വിവിധ സംഘടനാ പ്രവർത്തകർ വ്യക്തമാക്കി. പത്തനംതിട്ട എംപി ആന്റോ ആന്‍റണിയുടെ സഹോദരന്‍ ചാള്‍സ് ആന്റണിയുടെ മൂത്തപുത്രനാണ് ജിന്‍സൺ.
ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി(എൻടി) തിരഞ്ഞെടുപ്പിൽ സാന്‍ഡേഴ്സണ്‍ മണ്ഡലത്തില്‍ നിന്നാണ് ജിൻസൻ ജനവിധി തേടിയത്. കൺട്രി ലിബറൽ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് ജിന്‍സൺ വിജയിച്ചത്. ജിൻസന്റെ പാർട്ടി നേർത്തേൺ ടെറിറ്ററി ലെജിസ്ലേറ്റീവ് അസംബ്ലിയിലെ 25 സീറ്റിൽ 17 സീറ്റും വിജയിച്ചിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2011 ല്‍ നഴ്സായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ നിലവില്‍ ഡോർവിനിൽ ടോപ് എന്‍ഡ് മെന്‍റല്‍ ഹെല്‍ത്തില്‍ ഡയറക്ടറാണ്. ചാൾസ് ഡാർവിൻ സര്‍വകലാശാലയില്‍ അധ്യാപകനുമാണ്. അനുവാണ് ഭാര്യ. പത്തുവയസുകാരിയായ ഐമിയും നാലുവയസുകാരി അന്നയുമാണ് മക്കൾ.
പ്രവാസി മലയാളികൾക്ക് വേണ്ടി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ രാജഗിരി ഹോസ്പിറ്റലുമായി ചേർന്ന് നടപ്പാക്കുന്ന ഫാമിലി കണക്ട് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷനൽ കോഓർഡിനേറ്റർ കൂടിയാണ് ജിൻസൺ ചാൾസ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ആദ്യമായി അംഗമാകുന്ന മലയാളിയായ ജിൻസൺ ആന്‍റോ ചാൾസിന്റെ നേട്ടം അഭിമാനകരമാണെന്ന് പിതൃസഹോദരനും എംപിയുമായ ആന്റോ ആന്റണി പറഞ്ഞു. കഠിനാധ്വാനിയായ ജിൻസൻ മന്ത്രിയെന്ന നിലയിലും ഏറെ ശോഭിക്കും. വിദ്യാർഥിയായിരിക്കെ 2009 ൽ തനിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് ഏറെ സജീവമായിരുന്ന ജിൻസന് അന്നു തന്നെ നാട്ടിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചും തിരഞ്ഞെടുപ്പു പ്രവർത്തനത്തെക്കുറിച്ചും അറിവുണ്ടായിരുന്നു എന്നും ആന്റോ ആന്റണി വ്യക്തമാക്കി.

35 രാജ്യങ്ങളിൽ നിന്നുള്ള ഓസ്ട്രേലിയൻ കുടിയേറ്റക്കാരുടെ നേതാവായും ജിന്‍സൺ തിളങ്ങിയിട്ടുണ്ട്. കുടിയേറ്റക്കാർക്കിടയിൽ നടത്തിയ പ്രവർത്തനങ്ങള്‍ മികവുറ്റതായിരുന്നു. ഈ പ്രവർത്തനങ്ങൾ ആണ് അദ്ദേഹത്തെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തിച്ചത്. ഭരണപക്ഷത്തുണ്ടായിരുന്ന മന്ത്രിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്. 70% വോട്ടിനാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയിച്ചതും. തിരഞ്ഞെടുപ്പിലെ വലിയ വിജയങ്ങളിലൊന്നു നേടിയ ജിൻസൻ മന്ത്രിസഭയിലേക്ക് ഉണ്ടാകുമെന്ന് സൂചന ഉണ്ടായിരുന്നു. എന്നാൽ തീരുമാനം ഉണ്ടാകുന്നതു വരെ അത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

ജിൻസൺ ആന്റോ ചാൾസിന്റെ മന്ത്രിപദവി ഓസ്‌ട്രേലിയയുടെ വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മുഖച്ഛായയെ അടയാളപ്പെടുത്തുന്നതാണെന്നും ഇത് രാജ്യത്തിന്റെ സമ്പന്നമായ ബഹുസാംസ്കാരിക സത്വത്തെ പ്രതിഫലിപ്പിക്കുന്നതായും ഓസ്ട്രേലിയൻ മലയാളിയും കണ്ടന്റ് ക്രിയേറ്ററും തൃശൂർ സ്വദേശിയുമായ അഞ്ജലി ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. മാനസികാരോഗ്യം, പുനരധിവാസം എന്നീ മേഖലകളിലും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം.

ഡാർവിൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ, ഡാർവിനിലെ ദക്ഷിണേഷ്യൻ സമൂഹത്തെ സംയോജിപ്പിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ജിന്‍സൺ നിർണായക പങ്ക‌ുവഹിച്ചിട്ടുണ്ട്. സ്വന്തം സാംസ്കാരികവും പൈതൃകവുമായുള്ള മൂല്യങ്ങളെ നിലനിർത്തിക്കൊണ്ടുതന്നെ, ഓസ്ട്രേലിയയുടെ പുരോഗതിയിൽ സംഭാവന നൽകാൻ ശ്രമിക്കുന്ന നിരവധി കുടിയേറ്റക്കാരിലൊരാളാണ് അദ്ദേഹം. ഓസ്ട്രേലിയയിൽ പുതിയ രാഷ്ട്രീയ അവസരങ്ങൾ തേടാനും സമൂഹത്തിന് അർഥപൂർണ്ണമായ സംഭാവന നൽകാനും അദ്ദേഹത്തിന്റെ വിജയം മറ്റു ഇന്ത്യക്കാരെ പോലെ തന്നെയും പ്രചോദിപ്പിക്കുന്നു എന്നും അഞ്ജലി ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

മലയാളികൾക്ക് അഭിമാനമാണ് ജിൻസന്റെ നേട്ടമെന്ന് ഗ്ലോബൽ മലയാളി അസോസിയേഷൻ നേതൃത്വം വ്യക്തമാക്കി. ഡാർവിൻ മലയാളി അസോസിയേഷനിൽ ജിന്‍സൺ മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളുടെ ഉന്നമനത്തിന് ഈ മന്ത്രിസ്ഥാനം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഗ്ലോബൽ മലയാളി അസോസിയേഷൻ പ്രവർത്തകർ വ്യക്തമാക്കി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം
AUSTRALIA

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു
AUSTRALIA

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

August 11, 2026
വെസ്റ്റേൺ സിഡ്‌നിയിൽ നിന്ന് ഏഷ്യയിലേക്ക് വിയറ്റ്ജെറ്റ് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു
AUSTRALIA

വെസ്റ്റേൺ സിഡ്‌നിയിൽ നിന്ന് ഏഷ്യയിലേക്ക് വിയറ്റ്ജെറ്റ് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു

August 11, 2026
റെക്കോർഡിട്ട് മെഡികെയർ ബൾക്ക് ബില്ലിംഗ്; ഓസ്‌ട്രേലിയയിൽ ജിപി സന്ദർശനം കൂടുതൽ ജനകീയമാകുന്നു
AUSTRALIA

റെക്കോർഡിട്ട് മെഡികെയർ ബൾക്ക് ബില്ലിംഗ്; ഓസ്‌ട്രേലിയയിൽ ജിപി സന്ദർശനം കൂടുതൽ ജനകീയമാകുന്നു

August 11, 2026
അധ്യാപക സമരം ഒഴിവാക്കാൻ വിക്ടോറിയൻ സർക്കാർ; ബോണസും ശമ്പളവർദ്ധനവും പ്രഖ്യാപിച്ചു
AUSTRALIA

അധ്യാപക സമരം ഒഴിവാക്കാൻ വിക്ടോറിയൻ സർക്കാർ; ബോണസും ശമ്പളവർദ്ധനവും പ്രഖ്യാപിച്ചു

August 11, 2026
ഓസ്‌ട്രേലിയൻ സെൻസസ് ഇന്ന് ( 2026 ഓഗസ്റ്റ് 11-ന്)
AUSTRALIA

ഓസ്‌ട്രേലിയൻ സെൻസസ് ഇന്ന് ( 2026 ഓഗസ്റ്റ് 11-ന്)

August 11, 2026
പ്രവാസികളെ ആശങ്കയിലാഴ്ത്തി ഓസ്‌ട്രേലിയയുടെ പുതിയ വിസ നയം; സർക്കാരിനെതിരെ പ്രതിപക്ഷം
AUSTRALIA

പ്രവാസികളെ ആശങ്കയിലാഴ്ത്തി ഓസ്‌ട്രേലിയയുടെ പുതിയ വിസ നയം; സർക്കാരിനെതിരെ പ്രതിപക്ഷം

August 11, 2026
വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ
AUSTRALIA

വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ

August 11, 2026
കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ
AUSTRALIA

കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ

August 11, 2026
Next Post
ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

3 വയസുകാരന്റെ മൃതദേഹം അയൽവാസിയുടെ വാഷിങ് മെഷീനുള്ളിൽ

3 വയസുകാരന്റെ മൃതദേഹം അയൽവാസിയുടെ വാഷിങ് മെഷീനുള്ളിൽ

ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ സമ്മർദ ശക്തിയാകാനുള്ള നീക്കങ്ങളുമായി മുസ്ലീം വോട്ട്സ് മാറ്റർ സംഘടന

ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ സമ്മർദ ശക്തിയാകാനുള്ള നീക്കങ്ങളുമായി മുസ്ലീം വോട്ട്സ് മാറ്റർ സംഘടന

ന്യൂസീലൻഡിലെത്തുന്ന ഇന്ത്യൻ നഴ്സുമാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ ഹൈക്കമ്മിഷൻ

ന്യൂസീലൻഡിലെത്തുന്ന ഇന്ത്യൻ നഴ്സുമാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ ഹൈക്കമ്മിഷൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ദക്ഷിണേന്ത്യയെ തകർക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് വിജയ്; മണ്ഡല പുനർനിർണ്ണയത്തിനെതിരെ തമിഴ്‌നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

ദക്ഷിണേന്ത്യയെ തകർക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് വിജയ്; മണ്ഡല പുനർനിർണ്ണയത്തിനെതിരെ തമിഴ്‌നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

August 12, 2026
സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ, കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതിയെന്ന് മന്ത്രി സി പി ജോൺ

സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ, കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതിയെന്ന് മന്ത്രി സി പി ജോൺ

August 12, 2026
അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; രണ്ട് ദിവസം ലോഡ്ജിൽ, സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകളിട്ടത് താൻ തന്നെ, ഉപയോ​ഗിച്ചത് പല സ്ഥലങ്ങളിൽ നിന്നുള്ള വൈഫൈ; മൊഴി നൽകി അർജുൻ ആയങ്കി

August 12, 2026
ഇന്ന് കർക്കിടക വാവ്, പിതൃപുണ്യം തേടി ആയിരങ്ങൾ, ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്ക്

ഇന്ന് കർക്കിടക വാവ്, പിതൃപുണ്യം തേടി ആയിരങ്ങൾ, ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്ക്

August 12, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

മെസിയുടെ പേരിലെ തട്ടിപ്പ്; ആശയവിനിമയം നടത്തിയത് കായികവകുപ്പ് അല്ല, വി അബ്​ദുറഹിമാൻ നേരിട്ടെന്ന് രേഖകൾ

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist