പ്രമുഖ പാചക വിദഗ്ധനും മാസ്റ്റര്‍ഷെഫ് ഓസ്‌ട്രേലിയ വിധികര്‍ത്താവുമായ ജോക് സോന്‍ഫ്രില്ലോ അന്തരിച്ചു. 46 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് ഏപ്രിൽ 30 നു അദ്ദേഹം മരണമടഞ്ഞ വിവരം പുറത്തുവിട്ടത്. മരണത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും മരണത്തിൽ സംശയാസ്പദമായി ഒന്നുതന്നെ ഇല്ലെന്ന് വിക്ടോറിയൻ പോലീസ് അറിയിച്ചു.
സ്കോട്ട്ലാന്റിലെ ഗ്ലാസ്സ്‌ഗോയിൽ ജനിച്ച ജോക്ക് പന്ത്രണ്ടു വയസ്സ് മുതൽ പാചകകലയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പതിനഞ്ചാം വയസ്സിൽ ഒരു സ്കോട്ടിഷ് റിസോർട്ടിൽ ജോലിയും ചെയ്തു തുടങ്ങി. പിന്നീട് നിരവധി റെസ്റ്റോറന്റുകളിൽ ജോലി ചെയ്തു. 1990 ൽ ഓസ്‌ട്രേലിയയിൽ എത്തിയതോടെയാണ് അദ്ദേഹം കൂടുതൽ പ്രശസ്തിയിലേക്ക് എത്തുന്നത്.
ജോക്കിന്റെ മരണത്തെ തുടർന്ന് മാസ്റ്റര്‍ഷെഫ് ഓസ്‌ട്രേലിയയുടെ പുതിയ സീസൺ റദ്ദാക്കിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.