ബെംഗലൂരു: ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു കന്നഡ ചിത്രമായ കാന്താര. 395 കോടിയുടെ ബോക്സ് ഓഫീസ് വിജയം എന്നത് മാത്രമല്ല, ആസ്വാദകരില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ചിത്രവുമായിരുന്നു ഇത്. വന്‍ വിജയം നേടിയ ചിത്രത്തിന്‍റെ അടുത്ത ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി ചിത്രത്തിന്‍റെ സംവിധായകനും പ്രധാന നടനുമായ ഋഷഭ് ഷെട്ടി. കാന്താരയുടെ 100 ദിനം ആഘോഷിക്കുന്ന വേദിയിലാണ് താരത്തിന്‍റെ പ്രഖ്യാപനം.
കാന്താരയുടെ ചിത്രീകരണത്തിനിടെയാണ് പ്രീക്വൽ എന്ന ആശയം തന്‍റെ മനസ്സിൽ ഉദിച്ചതെന്നും ഋഷഭ് ഷെട്ടി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.