റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ മുന്‍ അംഗങ്ങളുടെ സംസ്ഥാനതല കുടുംബസംഗമം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂലൈ 5 ന് തുടങ്ങി ഓഗസ്റ്റ് 25 വരെ രജിസ്ട്രേഷൻ തുടരുമെന്ന് കൺവീനർ ഷൗക്കത്ത് നിലമ്പൂർ അറിയിച്ചു.
2001 ജനുവരി 1ന് റിയാദിൽ തുടക്കം കുറിച്ച കേളി കലാസാംസ്കാരിക വേദി ആദ്യമായാണ് കേരളത്തിൽ ഒരു കുടുംബ സംഗമം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 23 വർഷത്തിനടയിൽ നിരവധി പ്രവർത്തകർ റിയാദിലെ പ്രവാസം അവസാനിപ്പിച്ചു സ്വദേശത്തേക്ക് മടങ്ങിയിട്ടുണ്ട്. നാട്ടിൽ സ്ഥിരതാമസമാക്കിയ കേളിയുടെ പ്രവർത്തകരായിരുന്നവരുടെ കുടുംബങ്ങളെ പരസ്പരം പരിചയ പെടുത്തുന്നതോടൊപ്പം കേളി നാട്ടിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ കേളി മുൻ അംഗങ്ങളെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബ സംഗമം സംഘടിപ്പിക്കുന്നത്.
വിവിധ കലാ സാംസ്കാരിക പരിപാടികളോടെ 2023 സെപ്റ്റംബർ 17ന് നിലമ്പൂരിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നുള്ള കേളി മുൻ അംഗങ്ങൾക്ക് പുറമെ, കേളി അംഗങ്ങളുടെ നാട്ടിലുള്ള കുടുംബങ്ങളും അവധിയിൽ നാട്ടിലുള്ള കേളി അംഗങ്ങളും കേളി കുടുംബവേദിയിലെ അംഗങ്ങളും പങ്കെടുക്കും. രജിസ്ട്രേഷനു വേണ്ടി കൺവീനർ ഷൗക്കത്ത് നിലമ്പൂർ +91 97444 02743, ചെയർമാൻ ഗോപിനാഥൻ വേങ്ങര +91 98479 63316, ട്രഷറർ റഷീദ് മേലേതില്‍ +91 6235 291 959 എന്നിവരെ വാട്സ്ആപ് നമ്പറിലും ബന്ധപ്പെടാവുന്നതാണ്.