റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
കണ്ണൂര്‍ എക്‌സ്പാട്രിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ( കിയോസ് ) സംഘടിപ്പിക്കുന്ന ഗ്ലോബൽ ട്രാവൽസ് വിന്നേഴ്‌സ് ട്രോഫി & പ്രൈസ് മണിക്കും, ഗ്രാന്റ് ജോയ് സ്യൂട്ട്സ് റണ്ണേഴ്സ് ട്രോഫി & പ്രൈസ് മണിക്കും , മിഡ് ടൌൺ സെക്കൻഡ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ‘കിയോസ് – എ ജെ ഗോൾഡ് ’ രണ്ടാമത് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് 2023 ‘ , സെമി_ഫൈനൽ, ഫൈനൽ മത്സരങ്ങൾ റിയാദ് സുലൈയിലെ ( എക്സിറ്റ് 18 ) ഗ്രൗണ്ടുകളിൽ ജൂൺ 9 വെള്ളിയാഴ്ച്ച രാവിലെ 6 മണി മുതൽ ആരംഭിക്കുമെന്ന് സംഘടകർ അറിയിച്ചു ,
ആദ്യ സെമിയിൽ മേഗ്ലൂർ പ്രൈഡ് ,ബാർ യുണൈറ്റഡിനെ നേരിടും ,
രണ്ടാം സെമിയിൽ ഇലവൻ ഡെക്‌സ് , ആഷിസ് ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും , വിജയിക്കുന്ന ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും
വിന്നേഴ്സ്, റണ്ണേഴ്‌സ് , സെക്കന്റ് റണ്ണേഴ്സ്സ് , മാൻ ഓഫ് ദ മാച്ച് ഫൈനൽ, മാൻ ഓഫ് ദ ടൂർണമെന്റ്, ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ, ബെസ്റ്റ് കീപ്പർ എന്നിവർക്ക് ട്രോഫികൾ സമ്മാനിക്കും
റോയൽ ക്രിക്കറ്റ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.