ടൗൺസ് വിൽ ∙ ഓസ്ട്രേലിയയിലെ നോർത്ത് ക്വീൻസ്‌ലൻഡിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ടൗൺസ് വിൽ ഈസ്റ്റർ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഏപ്രിൽ 22– ാം തീയതി ശനിയാഴ്ച വൈകുന്നേരം ലിഞ്ച് ഫാമിലി ഹോളിലാണ് ആഘോഷങ്ങൾ നടന്നത്.കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും വിഷുക്കണി, വിഷു കൈനീട്ടം, ഈസ്റ്റർ എഗ്ഗ് വിതരണം എന്നിവയും ഒരുക്കിയിരുന്നു.ഫാ. ജോൺ കുന്നത്ത് മാടപ്പള്ളിൽ, ശാന്തകുമാരി (റിട്ടയേർഡ് പ്രഫസർ യൂണിവേഴ്സിറ്റി കോളജ് തിരുവനന്തപുരം) എന്നിവർ ഈസ്റ്റർ – വിഷു സന്ദേശങ്ങൾ നൽകി. പ്രസിഡന്റ് ബെന്നി മംഗലശ്ശേരി സ്വാഗതവും സെക്രട്ടറി സിബി എബ്രഹാം നന്ദിയും പറഞ്ഞു. ആഘോഷങ്ങൾക്കുശേഷം എല്ലാവർക്കും വിഭവ സമൃദ്ധമായ വിരുന്നൊരുക്കിയിരുന്നു.