ബെഥേൽ മാർത്തോമാ ചർച്ച് സിഡ്നി ഇടവക മിഷൻ സംഘടിപ്പിക്കുന്ന കേരള ഫെസ്റ്റ് 2025 മെയ് 31 ശനിയാഴ്ച.
കേരളത്തിന്റെ തനതായ സംസ്കാരം അനുഭവിച്ചറിയാൻ നിങ്ങൾക്ക് ഒരവസരം. ചെണ്ടമേളം, ബൈബിൾ നാടകം തുടങ്ങിയ മനോഹരമായ കലാപരിപാടികളും, രസകരമായ കളികളും വിനോദങ്ങളും, കൂടാതെ നാവിൽ വെള്ളമൂറും കേരളത്തിലെ നസ്രാണി സദ്യയും ഉണ്ടായിരിക്കുന്നതാണ്. ഈ ഒത്തുചേരൽ നിങ്ങളുടെ സൗഹൃദബന്ധങ്ങൾ പുതുക്കാനും കൂട്ടായ്മ വളർത്താനും സഹായിക്കും.
തീയതി: 2025 മെയ് 31, ശനിയാഴ്ച
സമയം: രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ സ്ഥലം: ഹാർവി ലോവ് പവലിയൻ, കാസിൽ ഹിൽ
ടിക്കറ്റുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക: https://eventik.com.au/event/festival-or-fair-kerala-fest/































