Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ടൂറിസ്റ്റുകളുടെ പറുദീസയായ തായ്‍ലൻഡിൽ തലയുയർത്തി കേരളം; അഭിമാനത്തോടെ പുരസ്കാരം ഏറ്റുവാങ്ങി, വലിയ നേട്ടം

by Kerala News Web Desk 04
August 30, 2024
in KERALA
0 0
A A
ടൂറിസ്റ്റുകളുടെ പറുദീസയായ തായ്‍ലൻഡിൽ തലയുയർത്തി കേരളം; അഭിമാനത്തോടെ പുരസ്കാരം ഏറ്റുവാങ്ങി, വലിയ നേട്ടം
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) 2024 ലെ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന് സമ്മാനിച്ചു. പാറ്റ ട്രാവല്‍ മാര്‍ട്ട് 2024 ന്‍റെ ഭാഗമായി തായ്ലന്‍റിലെ ബാങ്കോക്ക് ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പുരസ്കാരം ഏറ്റുവാങ്ങി. മക്കാവു ഗവ. ടൂറിസം ഓഫീസ് ഡയറക്ടര്‍ മരിയ ഹെലീന ഡി സെന്ന ഫെര്‍ണാണ്ടസ്, പാറ്റ സിഇഒ നൂര്‍ അഹമ്മദ് ഹമീദ് എന്നിവരുടെ സാന്നിധ്യത്തില്‍ പാറ്റ ചെയര്‍ പീറ്റര്‍ സെമോണാണ് അവാര്‍ഡ് സമ്മാനിച്ചത്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം ഔദ്യോഗിക വാട്സാപ്പ് ചാറ്റിലൂടെ നടത്തിയ ഒരു മാസം നീണ്ട ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം കാമ്പയിന്‍ പരിഗണിച്ചാണ് പുരസ്കാരം. ഈ വര്‍ഷം പാറ്റ ഗോള്‍ഡ് അവാര്‍ഡ് നേടിയ ഇന്ത്യയില്‍ നിന്നുള്ള ഏക ടൂറിസം ഡെസ്റ്റിനേഷനാണ് കേരളം. ഇന്ത്യയിലും പുറത്തുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നൂതന ഉല്‍പ്പന്നങ്ങളും ആശയങ്ങളും രൂപപ്പെടുത്തുന്നതിന് കേരള ടൂറിസം നിരന്തര ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കാമ്പയിനിനുള്ള പാറ്റ ഗോള്‍ഡ് പുരസ്കാരം സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള കേരളത്തിന്‍റെ ആസൂത്രണ മികവിനെയാണ് കാണിക്കുന്നത്. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുറഞ്ഞ നിരക്കില്‍ സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുക്കുന്നതായിരുന്നു ഈ കാമ്പയിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയികളാകുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധിദിനങ്ങള്‍ ചെലവിടാന്‍ അവസരമൊരുക്കുന്നതായിരുന്നു ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കാനൊരുങ്ങുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഗെയിം സംഘടിപ്പിച്ചത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റ്ബോട്ട് ആയ മായയിലെ ആകര്‍ഷകവും ആവേശകരവുമായ ബിഡ്ഡിംഗ് ഗെയിമിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കേരള ടൂറിസത്തിന്‍റെ ബ്രാന്‍ഡിംഗ്-മാര്‍ക്കറ്റിംഗ് ഏജന്‍സിയായ സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ഒരു മാസത്തെ കാമ്പയിനായ ‘ഹോളിഡേ ഹീസ്റ്റ്’ 2023 ജൂലൈയിലാണ് ആരംഭിച്ചത്. കേരളത്തിലെ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുറഞ്ഞ ചെലവില്‍ സന്ദര്‍ശിക്കുന്നതിനായി നിരവധി സഞ്ചാരികള്‍ ഗെയിമിന്‍റെ ഭാഗമായതോടെ ഇത് മികച്ച വിജയമായി മാറി.
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഡെസ്റ്റിനേഷന്‍ എന്ന കേരളത്തിന്‍റെ ഖ്യാതി ഉയര്‍ത്തിയ ട്രെന്‍ഡിങ് ഓണ്‍ലൈന്‍ കാമ്പയിനായിരുന്നു ഹോളിഡേ ഹീസ്റ്റ് എന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. ബിഡ്ഡിങ് ഗെയിമില്‍ 80,000 ലധികം ബിഡ്സുകളാണ് നടന്നത്. 45 ദശലക്ഷത്തിലധികം ഇംപ്രഷനുകള്‍ സൃഷ്ടിച്ചു. 13 ദശലക്ഷത്തിലധികം കാണികളെയും നേടി. കാമ്പയിന്‍ കാലയളവില്‍ 5.2 ലക്ഷം ചാറ്റുകളാണുണ്ടായത്. ഗെയിമിന് ലഭിച്ച സ്വീകാര്യത ഈ കണക്കുകളില്‍ നിന്നു വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ വിഭാഗങ്ങളിലെ മികവിന് കേരള ടൂറിസത്തിന് പാറ്റ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്‍റെ സമര്‍ഥമായ ഡിജിറ്റല്‍ ടൂറിസം മാര്‍ക്കറ്റിങ് കാമ്പയിനിന്‍റെ വിജയവും അതുവഴി നിരവധി സഞ്ചാരികളെ ആകര്‍ഷിക്കാനായതുമാണ് ഇത്തവണത്തെ സവിശേഷതയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ലോവസ്റ്റ് യുണിക് ബിഡ്ഡിങ്’ എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള ഒരു മാസത്തെ കാമ്പയിന്‍ ഏറ്റവും കുറഞ്ഞ ബിഡ്ഡുകളുപയോഗിച്ച് മികച്ച ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്നതായിരുന്നു. സമര്‍ഥമായ ബിഡ്ഡുകളിലൂടെ വെറും 5 രൂപയ്ക്ക് 30,000 രൂപയിലധികം വിലമതിക്കുന്ന ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കിയവരുണ്ട്. ഏഷ്യ-പസഫിക് മേഖലയിലെ ട്രാവല്‍ വ്യവസായത്തില്‍ നിന്നുള്ള മികച്ച സംഭാവനകള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുന്ന പാറ്റ 1984 ലാണ് സ്ഥാപിതമായത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
KERALA

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി കൂടി അനുവദിച്ചു; 84 ദിവസത്തിനകം നൽകിയത് 310 കോടി

August 11, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ
KERALA

9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

August 11, 2026
കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ
KERALA

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്
KERALA

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

August 11, 2026
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്
KERALA

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി
KERALA

‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

August 11, 2026
വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ
KERALA

വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

August 11, 2026
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
KERALA

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
KERALA

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

August 11, 2026
Next Post
എംഎൽഎ സ്‌ഥാനം ഒഴിയാൻ ആവശ്യപ്പെടില്ല; മുകേഷിനെ കൈവിടാതെ സിപിഎം

2009ൽ ലാപ്ടോപ്പ് പഠിപ്പിക്കുമോ എന്ന് മുകേഷ് ചോദിച്ചു, ഇമെയിൽ 'കുക്ക്ഡ് അപ്പ്' സ്റ്റോറി: പരാതിക്കാരി

നേടിയത് 20 കോടിയിലേറെ, ചിരിപ്പിച്ച് ബോക്സ് ഓഫീസ് നിറച്ച് ‘നുണക്കുഴി’; രണ്ടാം വാരത്തിലേക്ക്

നേടിയത് 20 കോടിയിലേറെ, ചിരിപ്പിച്ച് ബോക്സ് ഓഫീസ് നിറച്ച് 'നുണക്കുഴി'; രണ്ടാം വാരത്തിലേക്ക്

മലയാളത്തിൽ നിന്ന് കയ്പേറിയ അനുഭവങ്ങളുണ്ടായി; സിനിമ ഉപേക്ഷിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് സുപര്‍ണ ആനന്ദ്

മലയാളത്തിൽ നിന്ന് കയ്പേറിയ അനുഭവങ്ങളുണ്ടായി; സിനിമ ഉപേക്ഷിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് സുപര്‍ണ ആനന്ദ്

ശീതീകരിച്ച ഇറച്ചിയിൽ ബാക്ടീരിയ ബാധ, ഒരുമാസത്തിനുള്ളിൽ മരിച്ചത് 9 പേർ, തിരിച്ച് വിളിച്ചത് 70ലക്ഷം പാക്കറ്റുകൾ

ശീതീകരിച്ച ഇറച്ചിയിൽ ബാക്ടീരിയ ബാധ, ഒരുമാസത്തിനുള്ളിൽ മരിച്ചത് 9 പേർ, തിരിച്ച് വിളിച്ചത് 70ലക്ഷം പാക്കറ്റുകൾ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി കൂടി അനുവദിച്ചു; 84 ദിവസത്തിനകം നൽകിയത് 310 കോടി

August 11, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

August 11, 2026
കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

August 11, 2026
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist