സിഡ്നി: പ്രീമിയം നിലവാരത്തിലുള്ള മാംസ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന Kiyos Fine Foods തങ്ങളുടെ പുതിയ ശാഖ സിഡ്‌നിയിലെ സെവൻ ഹിൽസിലെ 16 ആർട്ടിലറി ക്രസന്റിൽ ആരംഭിക്കുന്നു. ജൂൺ 6നാണ് പുതിയ ഔട്ട്‌ലെറ്റിന്റെ ഗ്രാൻഡ് ഓപ്പണിംഗ് നടക്കുന്നത്.
ആട്, കുഞ്ഞാട്, ബീഫ്, എരുമ, കോഴി എന്നിവയുൾപ്പെടെയുള്ള ഉയർന്ന നിലവാരത്തിലുള്ള മാംസ ഉൽപ്പന്നങ്ങൾ പുതിയ സ്റ്റോറിലൂടെ പ്രാദേശിക സമൂഹത്തിന് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഫാമുകളിൽ നിന്ന് നേരിട്ട് ലഭ്യമാക്കുന്ന ഫ്രെഷ് ഉൽപ്പന്നങ്ങളാണ് ഉപഭോക്താക്കൾക്ക് ഒരുക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
ഗ്രാൻഡ് ഓപ്പണിംഗിൽ പങ്കെടുക്കാനും പുതിയ സംരംഭത്തെ പിന്തുണയ്ക്കാനും സിഡ്‌നിയിലെ മലയാളി സമൂഹത്തോട് കമ്പനി അഭ്യർത്ഥിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും മറ്റ് അപ്‌ഡേറ്റുകളും ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് കമ്പനിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും ചേരാനാവും.






























