സോറെൽ : ടാസ്മേനിയയിലെ സോറെൽ നിവാസിയായ വിജയ് ജയകുമാർ(22) നിര്യാതനായി. കേരളത്തിൽ കൊല്ലം സ്വദേശിയാണ്.വിദ്യാർത്ഥി വിസയിൽ ഓസ്ട്രേലിയയിൽ എത്തിയ വിജയ് ജയകുമാർ അസുഖബാധിതനായി കുറച്ചുനാളായി ആശുപത്രിയിൽ ആയിരുന്നു. മരണ സമയത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കൾ കൂടെയുണ്ടായിരുന്നു. ഗോ ഫണ്ട് മീ പേജ് വഴി ഇദ്ദേഹത്തിന് വേണ്ടി ധനസമാഹരണം നടത്തുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. സംസ്കാരം സെപ്റ്റംബർ 26 വ്യാഴാഴ്ച നടത്തപ്പെടും എന്ന്കുടുംബാംഗങ്ങൾ അറിയിച്ചു.






























